Follow the News Bengaluru channel on WhatsApp

ബെംഗളൂരു സെന്റർ  മാർത്തോമാ  കൺവെൻഷൻ ജനുവരി 16  നു ആരംഭിക്കും 

ബെംഗളൂരു : മലങ്കര മാർത്തോമാ സഭയുടെ ബെംഗ്ലൂരിലെ ഏറ്റവും വലിയ കൺവെൻഷൻ ആയ ബെംഗളൂരു സെന്റർ മാർത്തോമാ കൺവെൻഷൻ 2020  ജനുവരി 16  മുതൽ 19   വരെ ബെംഗളൂരു നഗരത്തിലെ വിവിധ ഇടവകകളിൽ വച്ച് നടത്തും . മാർത്തോമാ സഭയുടെ ഏറ്റവും വലിയ കൺവെൻഷൻ ആയ മാരാമൺ കൺവെൻഷൻ ഫെബ്രുവരിയിൽ ആരംഭിക്കുന്നതിനു മുൻപായി ബെംഗളൂരു പ്രദേശത്തു സഭയുടെ ചെന്നൈ – ബെംഗളൂരു ഭദ്രാസനത്തിന്റെ  കിഴിൽ നടത്തപ്പെടുന്ന മാർത്തോമാ വിശ്വസികളുടെ  ഇവിടെ നടക്കുന്ന ഏറ്റവും വലിയ സംഗമം കൂടിയാണിത് . ബെംഗളൂരു സെന്ററിലെ 10  പള്ളികളും , ജെ.പി നഗർ – വൈറ്റെഫീൽഡ് കൂട്ടായ്മകളും ഒത്തൊരുമിച്ചു നടത്തുന്നതാണ് ഈ കൺവെൻഷൻ .
ജനുവരി 16   വ്യാഴാഴ്ച വൈകിട്ട് 6.30 ന്
കൊത്താനൂർ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ ഉത്‌ഘാടന യോഗവും , കൺവെൻഷൻ പ്രാരംഭ ന്യോഗവും നടക്കും.  ചെന്നൈ ബെംഗളൂരു ഭദ്രാസന  അധിപൻ ബിഷപ്പ് ഡോക്ടർ   മാത്യൂസ് മാർ മക്കാറിയോസ്  എപ്പിസ്‌ക്കോപ്പാ  കൺവെൻഷൻ ഉത്‌ഘാടനം ചെയ്യും . മാർത്തോമാ സഭയുടെ പ്രഗത്ഭ കൺവെൻഷൻ പ്രസംഗകൻ റവ .കെ  . തോമസ് കൺവെൻഷൻ മുഖ്യ പ്രഭാഷണം നൽകും . കൊത്താനുർ ഇടവക  ഗായകസംഘം ഗാനശിശ്രുഷ നയിക്കും .
17  ന്  വൈകിട്ട്   6.30  നു മാർത്തഹള്ളി സെന്റ് തോമസ് പള്ളിയിൽ കൺവെൻഷൻ നടത്തും . ബിഷപ്പ് ഡോക്ടർ. മാത്യൂസ്  മാർ മക്കാറിയോസ്  എപ്പിസ്‌ക്കോപ്പാ  അധ്യക്ഷത വഹിക്കും . റവ . കെ  തോമസ് പ്രസംഗിക്കും. മാർത്തഹള്ളി ഇടവക കൊയർ സംഗീത വിരുന്നിന് നേതൃത്വം കൊടുക്കും .
18 ന് ശനിയാഴ്ച വൈകിട്ട്  6.30 ന് പ്രിംസ്  റോഡ് ബെംഗളൂരു മാർത്തോമാ സിറിയൻ ചർച്ചിൽ നടത്തും . ബിഷപ്പ് ഡോക്ടർ മാത്യൂസ്   മാർ  മക്കാറിയോസ്   എപ്പിസ്‌ക്കോപ്പാ അനുഗ്രഹ പ്രഭാഷണം നടത്തും . റവ .കെ. തോമസ് കൺവെൻഷൻ മുഖ്യ പ്രഭാഷണം നടത്തും .
പ്രിംറോസ് റോഡ് മാർത്തോമാ പള്ളിയുടെ കൊയർ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടാകും .
സമാപന ദിവസമായ 19 ന് രാവിലെ മാർത്തോമാ സെന്റർ ആസ്ഥാനമായ ദേവനഹള്ളി ബീരസാന്ദ്രയിൽ ഉള്ള മാർത്തോമാ ക്യാമ്പ് സെന്റർ അങ്കണത്തിൽ വച്ച് നടത്തും . രാവിലെ നടക്കുന്ന വിശുദ്ധ കുർബാനക്ക് ബിഷപ്പ് ഡോക്ടർ മാത്യൂസ്  മാർ  മക്കാറിയോസ്  എപ്പിസ്‌ക്കോപ്പാ   മുഖ്യ കാർമികത്വം വഹിക്കും . തുടർന്ന് ബെംഗളൂരു മാർത്തോമാ സെന്ററിന്റെ വാർഷിക പൊതുസമ്മേളനം നടത്തും . ബിഷപ്പ്  ഡോക്ടർ മാത്യൂസ് മാർ  മക്കാറിയോസ് അധ്യക്ഷത വഹിക്കും .അതിനു ശേഷം നടക്കുന്ന കൺവെൻഷൻ സമാപന യോഗത്തിൽ റവ .കെ  തോമസ് മുഖ്യ സന്ദേശം നൽകും . സെന്ററിലെ എല്ലാ  ഇടവകകളിൽ ഉള്ള സംയുക്ത കൊയർ നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും . സഭയുടെ ബെംഗളൂരു – ദേവനഹള്ളി സെന്ററുകളിലെ എല്ലാ പട്ടക്കാരും സംബന്ധിക്കും . എല്ലാ ഇടവകകളിൽ നിന്നും ആയി രണ്ടായിരത്തിൽപരം   മാർത്തോമാ  വിശ്വാസികൾ ഒത്തൊരുമിക്കുന്ന ബെംഗളൂരു  നഗരത്തിലെ ഏറ്റവും വലിയ മാർത്തോമാ വിശ്വാസ സംഗമമാണ് . ചെന്നൈ – ബെംഗളൂരു ഭദ്രാസനത്തിന്റെ ചുമതലയിൽ ഉള്ള സംസ്ഥാനങ്ങളിൽ നടത്തുന്ന വിവിധ സെന്റർ കൺവെൻഷൻകളുടെ ഭാഗമായിട്ടാണ് ബെംഗളൂരു സെന്റർ മാർത്തോമാ കൺവെൻഷൻ  നടത്തുന്നത് . കൺവെൻഷൻ ക്രമീകരണങ്ങൾ ബെംഗളൂരു സെന്റർ വൈസ് പ്രസിഡന്റ് റവ . ചാർലി ജോൺസ് , ക്യാമ്പ് സെന്റർ ഡയറക്ടർ റവ .സഞ്ജു വര്ഗീസ് ,  സെക്രട്ടറി ഷാജൻ ജോസഫ് ,  ട്രഷറർ മാത്യു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി ബെംഗളൂരു സെന്റർ പബ്ലിസിറ്റി  കൺവീനർ സുനിൽ തോമസ് കുട്ടൻകേരിൽ അറിയിച്ചു .

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.