Follow the News Bengaluru channel on WhatsApp

ബെംഗളൂരു ഉൾപ്പടെ പത്തു നഗരങ്ങളിലെ യാചകരെ പുനരധിവസിപ്പിക്കാൻ പദ്ധതി

ന്യൂഡെൽഹി: ബെംഗളൂരു ഉൾപ്പെടെ രാജ്യത്തെ പത്തു നഗരങ്ങൾ ഭിക്ഷാടന രഹിതമാക്കാൻ കേന്ദ്ര സർക്കാറിന്റെ പദ്ധതി. ഇതിന്റെ ഭാഗമായുള്ള കാമ്പയിൻ ഏപ്രിലോടെ ആരംഭിക്കും. ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള കർമ്മ പദ്ധതി കൂടിയാണ് ഇത്. സാമൂഹ്യനീതി- ശാക്തീകരണ മന്ത്രാലയം, സംസ്ഥാന സർക്കാർ, എൻ.ജി.ഒ.കൾ എന്നിവരുമായുള്ള ചർച്ചക്കുശേഷമായിരിക്കും കാമ്പയിൻ തീയതി നിശ്ചയിക്കുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന ശിൽപ്പശാലകളിൽ നിന്നുള്ള ചർച്ചകളെ അടിസ്ഥാനമാക്കി ബജറ്റടക്കമുള്ള ദേശീയ കർമ്മ പദ്ധതി തയ്യാറാക്കാൻ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രാലയത്തിൽ നിന്നും സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു.

ദില്ലി, മുംബൈ,കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, നാഗ്പൂർ, പട്ന, ലഖ്നോ, ഇൻഡോർ എന്നീ നഗരങ്ങളെയാണ് ഭിക്ഷാടന മുക്തമാക്കാൻ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത്.

ഓരോ സ്ഥലത്തിനും യോജിക്കും വിധത്തില്‍  വിശദമായ കർമപദ്ധതി തയ്യാറാക്കും.  അത് തിരിച്ചറിയൽ, പുനരധിവാസം, മെഡിക്കൽ സൗകര്യങ്ങൾ, കൗൺസിലിംഗ്, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഭിക്ഷാടനത്തിൽ ഏർപ്പെടുന്ന വ്യക്തികളുടെ ‘സുസ്ഥിരമായ പരിഹാരം’ എന്നിവ ഉൾക്കൊള്ളുകയും ചെയ്യും.

പദ്ധതിക്ക് 60:40 അനുപാതത്തിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും ധനസഹായം നൽകുമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ദേശീയ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട അതത് നഗരങ്ങളിൽ ഒരു നോഡൽ ഏജൻസിയെ നാമനിർദ്ദേശം ചെയ്യാൻ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഫെബ്രുവരി ആദ്യ വാരത്തിൽ നഗരത്തിലെ ബന്ധപ്പെട്ടവർ ഉൾപ്പെടുന്ന വർക്ക്‌ഷോപ്പുകൾ ക്രമീകരിക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.