Follow the News Bengaluru channel on WhatsApp

വിനോദയാത്രക്കെത്തിയ രണ്ടു കുടുംബങ്ങൾ നേപ്പാളിൽ മരണപ്പെട്ട നിലയിൽ

കാഠ്മണ്ഡു  : വിനോദയാത്രക്കെത്തിച്ച രണ്ടു മലയാളി കുടുംബം നേപ്പാളിൽ മരിച്ച നിലയിൽ. തിരുവനന്തപുരം ചെങ്കോട്ടുകോണത്തെ അയ്യൻ കോയിക്കൽ സ്വദേശിയും ദുബായിൽ എഞ്ചീനിയർ ആയ പ്രവീൺ കെ നായർ (39)ഭാര്യ ശര്യണ്യ (34) മക്കളായ ശ്രീഭദ്ര( 9 ) ആർച്ച(7) അഭിനവ് എസ്. നായർ(4) ,കോഴിക്കോട് കുന്ദമംഗലം താളിക്കുണ്ട് പുനത്തിൽ വീട്ടിൽ രഞ്ജിത് കുമാർ(37),ഭാര്യ ഇന്ദു ലക്ഷി (28) ഇളയമകൻ വൈഷ്ണവ്(രണ്ട്) എന്നിവരാണ് മരണപ്പെട്ടത്. ഇവരുടെ മൂത്തമകൻ മാധവ് (7) മറ്റൊരു മുറിയിലായിരുന്നതിനാൽ രക്ഷപ്പെട്ടു.

പ്രവീണും രഞ്ജിത്തും പഠനകാലം മുതൽക്കേ അടുത്ത സുഹൃത്തുക്കളായിരുന്നു. എല്ലാ അവധിക്കാലങ്ങളിലും ഇവർ കുടുംബ സമേതം യാത്ര ചെയ്യാറുണ്ട്. ദൽഹിയിൽ മറ്റു സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്ര കഴിഞ്ഞാണ് ഇവർ അടങ്ങുന്ന പതിനഞ്ചംഗ സംഘം കാഠ്മണ്ഡുവിലെത്തിയത്. കാഠ്മണ്ഡുവിൽ നിന്നും 77 കിലോമീറ്റർ അകലെയുള്ള ഹിമാലയൻ ഗ്രാമമായ ദാമനിൽ എവറസ്റ്റ് പനോരമ എന്ന ഹോട്ടലിലായിരുന്നു ഇവർ മുറിയെടുത്തത്. പിറ്റേ ദിവസം രാവിലെ ഇവർ കിടന്ന മുറികൾ തുറക്കാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ എത്തി തുറന്നപ്പോഴാണ് അപകടം മനസ്സിലായത്. പെട്ടെന്ന് തന്നെ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തണുപ്പു കാരണം ഗ്യാസ് ഹീറ്റർ തുറന്നു വെച്ചതുകൊണ്ട് പുറത്തേക്ക് പടർന്ന വിഷവാതകമായ കാർബൺ മോണോക്സൈഡാണ് മരണകാരണം. എല്ലാവരും ഉറക്കത്തിലായതിനാൽ വിഷവാതകം ശ്വസിച്ച് ആദ്യം അബോധാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കു നീങ്ങുകയുമായിരുന്നു. കടുത്ത തണുപ്പുകാരണം എല്ലാ ജനലുകളും വാതിലുകളും അകത്തുനിന്നും പൂട്ടിയിരുന്നു.

ഹെലികോപ്റ്ററിൽ കാഠ്മണ്ഡുവിലെത്തിച്ച മൃതദേഹങ്ങൾ ഇന്ന് ത്രിഭുവൻ യൂണീവേഴ്സിറ്റി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം നാളെയോടെ നാട്ടിലെത്തിക്കുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു.

കൊച്ചിയിൽ ടെക്നോപാർക്ക് ജീവനക്കാരനാണ് മരണപ്പെട്ട രഞ്ജിത്ത്. ഭാര്യ ഇന്ദു ലക്ഷ്മി കാരന്നൂർ സർവ്വീസ് സഹകരണ ബാങ്കിൽ ജീവനക്കാരിയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.