Follow the News Bengaluru channel on WhatsApp

യശ്വന്തപുരത്ത് നിന്നും കാർവാർ വഴി ഗോവയിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

ബെംഗളൂരു : യശ്വന്തപുരത്തു നിന്നും കാർവാർ വഴി ഗോവയിലെ വാസ്കോയിലേക്കുള്ള പുതിയ എക്സ്പ്രസ്സ് ട്രെയിന്‍ സർവ്വീസ്  ആരംഭിച്ചു. പുതിയ ട്രെയിനിന്‍റെ കന്നിയാത്ര യശ്വന്തപുരം സ്‌റ്റേഷനിൽ നിന്നും മുഖ്യമന്ത്രി യെദിയൂരപ്പ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡി, എം.പി. ശോഭ കരന്തലജെ എന്നിവർ സന്നിഹിതരായിരുന്നു.

യശ്വന്തപുരത്തു നിന്നും വൈകിട്ട് 6.45 ന് പുറപ്പെടുന്ന ട്രെയിന്‍ (16595) പിറ്റേ ദിവസം 10. 30 ന് ഗോവയിലെ വാസ്കോയിൽ എത്തിച്ചേരും. ഉച്ചക്ക് 3.30ന് വാസ്ക്കോയിൽ നിന്നും പുറപ്പെടുന്ന ട്രൈൻ പിറ്റേ ദിവസം രാവിലെ 8 മണിക്ക് യശ്വന്തപുരത്തേക്ക് തിരിച്ചെത്തും. മംഗലാപുരം വഴിയാണ് ട്രൈനിൻ്റെ യാത്രയെങ്കിലും മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ (കങ്കനാടി) എന്നീ സ്റ്റേഷനുകളിലേക്ക് പുതിയ എക്സ്പ്രസ്സ് ട്രെയിന്‍ പോകുന്നില്ല.മംഗലാപുരം ബൈപാസ്‌ പഡീല്‍ -സൂറത്ത്കല്‍ വഴിയാണ് കാര്‍വാറിലേക്ക് പോകുന്നത്.  

നിലവിൽ ബെംഗളൂരുവിൽ നിന്നും കാർവാറിലേക്കുള്ള ട്രെയിന്‍ (16513/16514 16523/16524) ബെംഗളൂരു കണ്ണൂർ എക്സ്പ്രസ്സിനൊപ്പം ഒറ്റ ട്രൈനായിട്ടാണ് മംഗലാപുരം വരെ പുറപ്പെടുന്നത്. മംഗലാപുരത്ത് രാവിലെ 5 45 ഓടെ എത്തുന്ന ട്രെയിന്‍ രണ്ടു ട്രെയിനുകളായി, കാർവാർ ഭാഗത്തേക്കും മറ്റൊന്ന് കണ്ണൂരേക്കും പുറപ്പെടുന്നു. രണ്ടു ട്രെയിനുകളായി മാറ്റുന്നതിന് എടുക്കുന്ന സമയനഷ്ടം ഈ സർവ്വീസിലൂടെ പരിഹരിക്കാം എന്നതാണ് പുതിയ എക്സ്പ്രസ്സ് ട്രെയിനിന്‍റെ ഗുണം. പുതിയ ട്രെയിന്‍ ഞായറാഴ്ച സര്‍വീസ് ആരംഭിക്കുന്നതോടെ  നിലവിലുള്ള  ബെംഗളൂരു -കാര്‍വാര്‍ 16513/16514 16523/16524 എക്സ്പ്രസ്സ്‌ നിര്‍ത്തലാക്കും. ബെംഗളൂരു-കണ്ണൂർ എക്സ് പ്രസ്സിൻ്റെ (16511/12,16517/18) കോച്ചുകൾ 15 എണ്ണമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ മംഗലാപുരം കാസറഗോഡ് ഭാഗങ്ങളിലേക്കുള്ള യാത്രാക്ലേശത്തിനു കുറച്ചു പരിഹാരമാകും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.