Follow the News Bengaluru channel on WhatsApp

കർണാടക നായർ സർവീസ് സൊസൈറ്റി കരയോഗങ്ങളുടെ നേതൃത്വത്തിൽ പൊങ്കാല സമർപ്പണം

പൊങ്കാല ദിവസമായ മാർച്ച്‌ 9 തിങ്കളാഴ്ച  കർണാടക നായർ സർവീസ് സൊസൈറ്റി വിവിധ കരയോഗങ്ങളുടെ നേതൃത്വത്തിൽ പൊങ്കാല സമർപ്പണത്തിനായി വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തി.
മത്തിക്കരെ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ  മാർച്ച്‌ ആറിന് വൈകുന്നേരം മുതൽ മാർച്ച്‌ ഒൻപതു വരെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കുന്നതാണ്. പൊങ്കാല ദിവസം രാവിലെ  5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം തുടർന്ന് ആർട്ട് ഓഫ് ലിവിങ് ടീം അംഗം രാധാകൃഷ്ണ നായക്കും സംഘവും അവതരിപ്പിക്കുന്ന ഭജനയും ഉണ്ടായിരിക്കും. 10.20 ന് മേൽശാന്തി ശിവരാമൻ തിരുമേനി പണ്ടാര അടുപ്പിലേക്കു തീ പകരും.  11.30 ന് പൊങ്കാല തളിക്കലും തുടർന്ന് അന്നദാനം. വിവരങ്ങൾക്ക് : 9900030808
ജാലഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ ഗംഗമ്മ ദേവീ ക്ഷേത്രത്തിൽ രാവിലെ 10.15ന് ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ പൊങ്കാല പൂജകൾ ആരംഭിക്കും , പൊങ്കാല തളിച്ചതിനു ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്.  വിവരങ്ങൾക്ക് : 9019836747
കൊത്തന്നൂർ കരയോഗത്തിന്റെ നേതൃത്ത്വത്തിലുള്ള പൊങ്കാല മഹോത്സവം രാവിലെ 9.15ന് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ ക്രിസ്ത്തു ജയന്തി കോളേജിന്റെ എതിർവശത്തുള്ള ശിവാചാമുണ്ഡീ ക്ഷേത്രത്തിൽ നടക്കും. വിവരങ്ങൾക്ക് : 9916820202
ഹോരമാവ്‌ കരയോഗം മഹിളാ വിഭാഗം അംഗനയുടെ നേതൃത്വത്തിൽ രാവിലെ 9 മണിക്ക് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൊങ്കാല പൂജകൾ ബൻജാര ലേഔട്ടിലിലുള്ള ഓം ശക്തി ക്ഷേത്രത്തിൽ ആരംഭിക്കും. വിവരങ്ങൾക്ക് : 9741003251
ദൂരവാണി നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ ഗണേശ ടെമ്പിൾ റോഡ് കെ എൻ എസ് എസ്  വിദ്യാമന്ദിർ സ്‌കൂളിന് സമീപം  രാവിലെ 10.15 നു പൊങ്കാല  പൂജകൾ ആരംഭിക്കും. ഡോ. ഹരിഹര ശർമ പൂജകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. വിവരങ്ങൾക്ക് : 9448834106
തിപ്പസാന്ദ്ര കരയോഗത്തിന്റെ നേതൃത്വത്തിൽ മല്ലേഷ്പ്പാളയയിൽ  ഉള്ള ജലകണ്ടേശ്വര ക്ഷേത്രത്തിൽ രാവിലെ 9 മണിക്ക്തന്ത്രി ബ്രമ്ഹശ്രീ പദ്മനാഭൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ  പൊങ്കാല പൂജകൾ ആരംഭിക്കും. പൊങ്കാല തളിച്ചതിന് ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങൾക്ക് : 9845216052
മഹാദേവപുര കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊങ്കാല മഹോത്സവം രാവിലെ 9ന് തൃശൂർ ചേന്നമംഗലം മന ഹരി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കും.  വിവരങ്ങൾക്ക് : 9845569228
മൈസൂരു കരയോഗത്തിന്റെ നേതൃത്വത്തിലുള്ള പൊങ്കാല ജെ പി നഗറിലുള്ള രാജരാജേശ്വരി ടെംപിളിൽ രാവിലെ 8 മണിക്ക് ആരംഭിക്കും. വിവരങ്ങൾക്ക് :9448487629
 ബനശങ്കരി കരയോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാ പീഠ റോഡിലുള്ള ശ്രീ രാമ സേവാ മണ്ഡലിയിൽ വച്ച് രാവിലെ 9.30 നു പൊങ്കാല പൂജകൾ ആരംഭിക്കും , പൊങ്കാല സമർപ്പണത്തിനു ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.   വിവരങ്ങൾക്ക് : 9448876633
ഹൊസപ്പെട്ട് കരയോഗത്തിൽ രാവിലെ 9 മണിക്ക് ടി ബി ഡാം പരിസരത്തുള്ള മാരിയമ്മൻ അമ്പലത്തിൽ പൊങ്കാല പൂജകൾ ആരംഭിക്കും. വിവരങ്ങൾക്ക് : 9686148823
കെ ജി എഫ് കരയോഗത്തിന്റെ നേതൃത്വത്തിൽ രാവിലെ 10.15ന്  പാലാർ നഗറിലുള്ള അയ്യപ്പ ക്ഷേത്രത്തിൽ പൊങ്കാല പൂജകൾ ആരംഭിക്കും.  വിവരങ്ങൾക്ക് : 8722159666

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.