Follow the News Bengaluru channel on WhatsApp

അതിർത്തി അടച്ചിടല്‍ ; കർണാടകയ്ക്ക് തിരിച്ചടി

മംഗളൂരു: കേരള- കർണാടക അതിർത്തി റോഡ് തലപ്പാടിയിൽ കർണാടക സർക്കാർ അടച്ചതിനെതിരായ കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. അത്യാസന്ന നിലയിൽ രോഗികളുമായെത്തുന്ന ആംബുലൻസുകളും മറ്റ് അവശ്യ സേവനങ്ങളെയും കടത്തി വിടേണ്ടി വരുമെന്ന് സുപ്രീം കോടതി കർണാടകയെ അറിയിച്ചു. അതിർത്തി തർക്കം ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചു. ചെവ്വാഴ്ച കേസ് പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. കർണാടകയിലെ 8 മെഡിക്കൽ കോളേജുകളിലേക്ക് കേരള അതിർത്തി ജില്ലയായ കാസറഗോഡ് നിന്നും രോഗികളെ കടത്തി വിടേണ്ടതില്ല എന്നാണ് കർണാടക നിലപാട്. കൊറോണ വൈറസ് വ്യാപനം കാസറഗോഡ് ജില്ലയിൽ അതി രൂക്ഷമായതിനാലാണ് കർണാടകയുടെ ഈ നിലപാട്. കഴിഞ്ഞ ലോക്ക് ഡൗണ് ദിവസങ്ങളിൽ രോഗികളുമായെത്തിയ ആംബുലൻസ് തലപ്പാടിയിൽ പോലീസ് തടഞ്ഞതിനാൽ 7 പേർ മരണപ്പെട്ട സംഭവം ഏറെ വേദനാജനകമാണെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ വാദിക്കുന്നത്. ദേശിയ പാത അടച്ചിടാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും വിമർശനങ്ങളുയർന്നിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.