Follow the News Bengaluru channel on WhatsApp

കര്‍ണാടക എസ് ആര്‍ ടി സി ബുക്കിംഗ് നിര്‍ത്തി വെച്ചു

ബെംഗളൂരു: പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഏപ്രിൽ 14 നു ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു നൽകാനൊരുങ്ങി കര്‍ണാടക എസ്ആർടിസി അധികൃതർ. ലോക്ക് ഡൌണ്‍ നീട്ടുമെന്നു ഉറപ്പായതോടെയാണ് ടിക്കറ്റുകൾ ക്യാൻസൽ ചെയ്ത് പണം തിരികെ നൽകാൻ അധികൃതർ തീരുമാനിച്ചത്. ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കിയതിനാൽ യാത്രക്കാരന് തുക റീഫണ്ട് ചെയ്തു കിട്ടും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങി കിടക്കുന്നവരാണ് ലോക്ക് ഡൌണ്‍  അവസാനിക്കുന്ന പക്ഷം സ്വന്തം നാടുകളിലേക്ക് തിരിക്കാൻ ടിക്കറ്റുകൾ ബുക്ക് ചെയ്തത്. നിലവിൽ രണ്ടാഴ്ച കൂടിയാണ് ലോക്ക് ഡൌണ്‍ നീട്ടുന്നതെങ്കിലും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ടിക്കറ്റു ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല  എന്നാണു അധികൃതര്‍ അറിയിച്ചിരിക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.