Follow the News Bengaluru channel on WhatsApp

ഓൺലൈൻ പാട്ടുമത്സരം

ബെംഗളൂരു:  ലോക്ക് ഡൗൺ കാലത്ത് നിങ്ങൾക്കായി ഓൺലൈൻ പാട്ടു മത്സരം. ബെംഗളൂരുവിലെ പള്ളിയോടം ബീറ്റ്സ് ഫോക്ക് ബാൻ്റാണ് സംഘാടകർ. നാളെ (29 04 2020) ന് ഉച്ചക്ക് മൂന്നു മണി മുതൽ 4 മണി വരെയാണ് മത്സരം. മത്സരം വാട്സ് അപ്പ് വഴിയാണ് നടത്തുന്നത്.

സിനിമാ ഗാനം, നാടൻ പാട്ട്, കവിത എന്നിവയിലാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. പേര്, ഫോൺ നമ്പർ, സ്ഥലം, ഏതിലാണ് മത്സരിക്കുന്നത് എന്നിവ വാട്സ്ആപ് വഴി അറിയിക്കണം .പ്രത്യേകം ഗ്രൂപ്പുകൾ രൂപികരിച്ചു മത്സരാത്ഥികളെ അതാത് ഗ്രൂപ്പുകളിൽ ചേർത്ത് ആയിരിക്കും മത്സരങ്ങൾ നടത്തപ്പെടുന്നത് .

നിങ്ങൾക്ക് ഒരു കോഡ് നമ്പർ (ചെസ്റ്റ്നമ്പർ) മത്സര ദിവസം രാവിലെ 10 മണിക്ക് അയച്ചു തരുന്നതായിരിക്കും

അത് പ്രദർശിപ്പിച്ചുകൊണ്ട് പാട്ട് പാടി വീഡിയോ റെക്കോർഡ് ചെയ്ത് മത്സര സമയമായ 3 മണിക്കും 4 മണിക്കും ഇടയിൽ വാട്സ്സ് അപ്പ് ചെയ്യുക .

4 മണിക്ക് ശേഷം ഗ്രൂപ്പിൽ പോസ്റ്റുകൾ ചെയ്യുവാൻ സാധിക്കുന്നതല്ല ( അഡ്മിൻ ഒൺലിയായി മാറ്റും ).

കരോക്കെ, എക്കോ എന്നിവ അനുവദിക്കുന്നതല്ല. എക്കോ ഇല്ലാത്ത സ്ഥലത്തു നിന്ന് വേണം പാടുവാൻ .

സ്വന്തമായി വായിക്കുന്ന വാദ്യോപകരണങ്ങൾ ഉപയോഗിക്കാം. ഉദാഹരണം തുടി, കോംഗോ ഡ്രം തുടങ്ങിയവ

 

ജഡ്ജിങ് പാനലിൽ പ്രശസ്ഥരായ ഗായകരും സംഗീത പ്രതിഭകളും ഉണ്ടായിരിക്കും. മത്സര വിജയികൾക്ക് സർട്ടിഫിക്കേറ്റും മൊമന്റോയും നൽകുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

ഷാജി അക്കിത്തടം :  7022 594990
റെജിമോൻ  : 9686 620182


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.