Follow the News Bengaluru channel on WhatsApp

കൊറോണ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം

ബെംഗളുരു : കൊറോണ ഇൻ്റേൺഷിപ്പിനായി സംസ്ഥാന സർക്കാർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളിൽ നിന്നും ഗവേഷക വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മാനേജ്മെൻ്റ്, ഡാറ്റാ സയൻസ് ഡാറ്റാ അനലിറ്റിക്സ്, ഹെൽത്ത് മാനേജ്‌മെൻ്റ് അനുബന്ധ മേഖലകൾ എന്നിവയില്‍ പഠനം നടത്തുന്ന വിദ്യാർത്ഥിക്കൾക്കാണ് അവസരം.

കൊറോണ കാലയളവിൽ ആസൂത്രണ പ്രോഗ്രാം മോണിറ്ററിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് ഇൻ്റേൺഷിപ്പ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നത്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാറിൻ്റെ സേവാ സിന്ധു പോർട്ടൽ //sevasindhu.karnataka.gov.in  വഴി ഓൺലൈനായി അപേക്ഷിക്കാം.

പഠനത്തിൽ മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. ഇൻ്റേൺഷിപ്പ് കാലയളവിൽ സാമ്പത്തിക സഹായം ഉണ്ടായിരിക്കില്ലെങ്കിലും കർണാടക സർക്കാറിലെ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻമാർക്കു കീഴിലും പ്രഗൽഭരായ ഗവേഷകൻമാർക്കു കീഴിലും പഠനം നടത്താം. ആറ് -എട്ട് ആഴ്ചകളിലായിട്ടാണ് ഇൻ്റേൺഷിപ്പ് നടത്തുന്നത്.

ഇൻ്റേൺഷിപ്പ് പൂർത്തിയാകുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. ഒരാഴ്ചക്കകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9342 331301 എന്ന നമ്പറിൽ ബന്ധപ്പെടുക.

നോട്ടിഫിക്കേഷന്‍  വായിക്കാം : https://sevasindhu.karnataka.gov.in/assets/pdf/Internship_Eng.pdf


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.