പുതുതായി 11 പേർക്ക് കോവിഡ് ; ഇതുവരെ രോഗമുക്തി നേടിയത് 207 പേർ
ബെംഗളൂരു : കർണാടകയിൽ പുതുതായി 11 പേർക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 523 ആയി. 207 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. 295 പേർ ചികിത്സയിലുണ്ട്.
ഇന്നലെ മാത്രം 14 പേരാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്. ബെംഗളുരു അർബനിൽ അഞ്ചു പേർക്കും,ബെംഗളൂരു റുറലിൽ ഒരാൾക്കും മൈസൂരുവിൽ ഏഴു പേർക്കും, വടക്കൻ കർണാടകയിൽ ഒരാൾക്കും കോവിഡ് ഭേദമായി. ബെംഗളൂരു റുറൽ ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ആറു പേരും രോഗമുക്തി നേടിയതോടെ ജില്ല കോവിഡ് മുക്തമായി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 11 പേരിൽ 2 പേർ ഒഴികെ സമ്പർക്കം വഴി രോഗബാധയുണ്ടായതാണ്. കൽബുർഗിയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ആറു പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരു അർബൻ – 1, ഗദഗ്-1, ബാഗൽ കോട്ട് – 3 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ നിരക്കുകൾ.
സംസ്ഥാനത്ത് 20 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.