Follow the News Bengaluru channel on WhatsApp

കോവിഡ് രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കാൻ 1200 സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിച്ചു

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് കേസുകള്‍ പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ 1200 ലധികം സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സമ്പര്‍ക്ക വിവരങ്ങള്‍ തേടുന്നത് കോവിഡ് വ്യാപനം തടയുന്നതിന് സഹായകരമാകുമെന്ന വസ്തുത കണക്കിലെടുത്താണ് തീരുമാനമെന്ന് ചീഫ് സെക്രട്ടറി ടി എം വിജയ ഭാസ്‌ക്കര്‍ പറഞ്ഞു.

സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലെ ജീവനക്കാരായ 1246 പേരെയും ഗ്രൂപ്പ് എ,ബി,സി ഉദ്യോഗസ്ഥരേയുമാണ് സംസ്ഥാനത്തെ ഓരോ ജില്ലയിലേയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ടാസ്‌ക് ഫോഴ്‌സ് മേധാവിയായ മഞ്ജുള ഐഎഎസിന്റെ അടുത്താണ് ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ബെംഗളൂരുവില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഉത്തരവ് ലംഘിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഏല്‍പ്പിച്ച ചുമതലയില്‍ നിന്നും പിന്‍മാറുന്നവര്‍ അവരവരുടെ മേലുദ്യോഗസ്ഥന്‍മാരില്‍ നിന്നും രേഖാമൂലമുള്ള അനുമതിയോ മറ്റ് നിയമപരമായ സര്‍ട്ടിഫിക്കറ്റുകളോ ഹാജരാക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതര്‍ കാല്‍ ലക്ഷം കടന്നതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.

Main Topics : Covid-19: Karnataka govt puts 1,200 of its staff on contact tracing; those refusing to be punished


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.