Follow the News Bengaluru channel on WhatsApp

കോവിഡ് വ്യാപനം: വീടുകള്‍ കയറിയുള്ള സര്‍വേക്ക് ഒരുങ്ങി ബിബിഎംപി

ബെംഗളൂരു : നഗരത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓരോ പത്തു ദിവസങ്ങളിലും വീടുകള്‍ കയറിയുള്ള സര്‍വേക്ക് ഒരുങ്ങി ബിബിഎംപി.

കോവിഡ് സാധ്യതയുള്ളവരെ കണ്ടെത്തി അവരെ പരിശോധനക്ക് വിധേയരാക്കുകയാണ് സര്‍വേയുടെ ലക്ഷ്യം. ഇതിനായി ബൂത്തു തലത്തിലുള്ള കമ്മറ്റി രൂപീകരിക്കും. ആളുകള്‍ സ്വമേധയാ കോവിഡ് പരിശോധനക്ക് തയ്യാറാവാത്തതിനാലാണ് സര്‍വേ നടത്താന്‍ ബിബിഎംപി തീരുമാനിച്ചത്.

സന്നദ്ധ സംഘടനയായ ജനാഗ്രഹ യുമായി ചേര്‍ന്ന് വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നീരീക്ഷിക്കാനും വിലയിരുത്താനും ബിബിഎംപി തീരുമാനിച്ചിട്ടുണ്ട്. ബെംഗളൂരു നഗരം കോവിഡ് മുക്തമാവണമെങ്കില്‍ ഓരോ വ്യക്തിയും മുന്നിട്ടിറങ്ങേണ്ടതുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്ന വളണ്ടിയര്‍മാര്‍ക്ക് ഹോണറാറിയം, രോഗം ബാധിക്കുകയാണെങ്കില്‍ പ്രത്യേക ചികിത്സ ഉറപ്പാക്കല്‍ എന്നിവയെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണയിലാണെന്നും  ബിബിഎംപി കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് പറഞ്ഞു.

Main Topic : Covid Spike, Door-to-door checks in Bengaluru every 10 days.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.