Follow the News Bengaluru channel on WhatsApp

പ്ലാസ്മ ദാനത്തിലൂടെ യുവാവ് പുതുജീവന്‍ നല്‍കിയത് ആറ് പേര്‍ക്ക്

ബെംഗളൂരു : കോവിഡ് രോഗം ഭേദമായ യുവാവ് കോവിഡ് ചികിത്സയിലുള്ളവര്‍ക്ക് പ്ലാസ്മ ദാനം ചെയ്തതിലൂടെ പുതുജീവന്‍ ലഭിച്ചത് ആറ് പേര്‍ക്ക്.

ബെംഗളൂരു രാജാജി നഗര്‍ സ്വദേശിയായ കുനാല്‍ ഖന്ന എന്ന 21 കാരനാണ് പ്ലാസ്മ ദാനത്തിലൂടെ മാതൃക കാട്ടിയത്. കഴിഞ്ഞ ഏപ്രിലില്‍ കോവിഡ് ബാധിച്ച് കെ സി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഖന്ന രോഗം ഭേദമായതോടെ തന്റെ പ്ലാസ്മ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയായിരുന്നു.

എഡിന്‍ബര്‍ഗില്‍ ഇന്റര്‍നാഷണല്‍ മാനേജ്‌മെമെന്റ് ബിരുദാനന്തര വിദ്യാര്‍ത്ഥിയും ചെറുകിട വ്യവസായിയുമാണ് കുനാല്‍ ഖന്ന. ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ ബെംഗളൂരു എത്തിയ കുനാല്‍ രോഗലക്ഷണത്തെ തുടര്‍ന്ന് പരിശോധനക്ക് വിധേയമാകുകയായിരുന്നു. കുനാല്‍ നല്‍കിയ പ്ലാസ്മ സ്വീകരിച്ച് രോഗം ഭേദമായ വരില്‍ ജയദേവ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ബിഎച്ച് നടേഷും ഉള്‍പ്പെടുന്നു. കുനാലിന്റെ സല്‍പ്രവര്‍ത്തിയില്‍ അഭിനന്ദങ്ങള്‍ പ്രവഹിക്കുന്നുണ്ട്. എച്ച്സിജി ആശുപത്രി ഡീന്‍ ആയ വിശാല്‍ റാവു കുനാലിനെ അഭിനന്ദിച്ചു. ഇനിയും പ്ലാസ്മ നല്‍കാന്‍ കുനാല്‍ ഒരുക്കമായതായി വിശാല്‍ റാവു പറഞ്ഞു. പ്ലാസ്മ ദാനം ചെയ്യാന്‍ മടിക്കുന്നവര്‍ക്ക് കുനാല്‍ യഥാര്‍ത്ഥ മാതൃക തന്നെയെന്ന് വിശാല്‍ റാവു പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടുന്നവർ ഏറെയുണ്ടെങ്കിലും പ്ലാസ്മ ദാനം ചെയ്യാനായി മുന്നോട്ട് വരുന്നവർ വളരെ കുറവാണ്. ഇതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കോവിഡ് രോഗികൾക്ക്  പ്ലാസ്മ നൽകുന്നവർക്കായി 5000 രൂപയുടെ ഇൻസൻ്റീവ് പ്രഖ്യാപിച്ചിരുന്നു

Main Topic : Bengaluru plasma donor saves six patients


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.