Follow the News Bengaluru channel on WhatsApp

തലക്കാവേരിയിലെ മണ്ണിടിച്ചൽ ദുരന്തത്തിന് ഒരാഴ്ച തികഞ്ഞു; ഇനിയും കണ്ടെത്താനുള്ളത് മൂന്ന് പേരെ

ബെംഗളൂരു:  കുടക് ബ്രഹ്മഗിരികുന്നിലെ തലക്കാവേരിയിലുണ്ടായ മണ്ണിടിച്ചലിൽ കാണാതായ മൂന്ന് പേരെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നലെയും തുടര്‍ന്നു. രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് ഇനി ലഭിക്കാനുള്ളത്.
ഓഗസ്റ്റ് അഞ്ചിന് രാത്രിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യ പൂജാരി നാരായണ ആചാർ (75), ഭാര്യ ശാന്ത (70) ആചാരുടെ സഹോദരനായ സ്വാമി ആനന്ദ തീർത്ഥ (78) പൂജാരികളായ കിരൺ (26), ശ്രീനിവാസ് (30) എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇവരിൽ നാരായണ ആചാർ, സ്വാമി ആനന്ദ തീർത്ഥ എന്നിവരുടെ മൃതദേഹങ്ങൾ തിരച്ചലിൽ കണ്ടെത്തിയിരുന്നു. വ്യാഴാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ തിരച്ചിൽ തുടർന്നെങ്കിലും വിഫലമായിരുന്നു.
ദിവസങ്ങളോളം നീണ്ടു നിന്ന മഴയിൽ ക്ഷേത്രത്തിന് സമീപമുള്ള മലയുടെ ഒരു ഭാഗം ഉരുൾപ്പൊട്ടി നാരായണ ആചാരുടേത് ഉൾപ്പെടെയുള്ള രണ്ടു വീടുകൾ ഒലിച്ചു പോകുകയായിരുന്നു.

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.