Follow the News Bengaluru channel on WhatsApp

കര്‍ണാടകയിലെ സാമ്പിള്‍ പരിശോധന 25 ലക്ഷം പിന്നിട്ടു

ബെംഗളുരു : സംസ്ഥാനത്തെ കോവിഡ് പരിശോധന 25 ലക്ഷം കവിഞ്ഞു. ബുധനാഴ്ച മാത്രം 67066 പരിശോധനകളാണ് നടത്തിയത്. ആഗസ്ത് 26 വരെ നടത്തിയ സാമ്പിള്‍ പരിശോധനകളുടെ എണ്ണം 2580621 ആണ്. 723850 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും, 1856771 ആര്‍ ടി പിസി ആര്‍ ടെസ്റ്റുകളുമാണ് ഇതുവരെ ചെയ്തത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടത്തുന്ന സംസ്ഥാനങ്ങളില്‍ ആറാം സ്ഥാനത്താണ് കര്‍ണാടക. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ പരിശോധന നടത്താന്‍ സംസ്ഥനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ബെംഗളൂരുവില്‍ ആഗസ്ത് 26 വരെ നടത്തിയത് 739620 ടെസ്റ്റുകളാണ്.

അതേ സമയം സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. ഇന്നലെ മാത്രം 8580 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 300406 ആയി. സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 211688 ആണ്. ചികിത്സയിലുള്ളവര്‍ 83608 പേര്‍. മരണം 5091.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.