Follow the News Bengaluru channel on WhatsApp

അഞ്ചര മാസത്തിന് ശേഷം നമ്മ മെട്രോ ഇന്നു മുതല്‍ ട്രാക്കില്‍

ബെംഗളുരു : കോവിഡ് പശ്ചാത്തലത്തില്‍ അഞ്ചര മാസം മുമ്പ് സര്‍വീസ് നിര്‍ത്തിവെച്ച ബെംഗളൂരു നമ്മ മെട്രോ മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്നു മുതല്‍ ട്രാക്കിലിറങ്ങുന്നു. ബൈയ്യപ്പനഹള്ളി-മൈസൂരു റോഡ് പര്‍പ്പിള്‍ ലൈനിലാണ് തിങ്കളാഴ്ച്ച സര്‍വീസ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച്ച മുതല്‍ നാഗസാന്ദ്ര യെലച്ചനഹള്ളി ഗ്രീന്‍ ലൈനിലും മെട്രോ ട്രെയിന്‍ ഓടി തുടങ്ങും.

യാത്രക്കാരുടെ എണ്ണത്തിലും സമയത്തിലും കുറവ് വരുത്തിയാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ രാവിലെ എട്ടു മണി മുതല്‍ 11 മണി വരെയും വൈകിട്ട് 4.30 മുതല്‍ 7.30 വരെയുമായിരിക്കും സര്‍വീസ്. സെപ്തംബര്‍ 11 മുതല്‍ ഇരു പാതകളിലും രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു മണി വരെ പൂര്‍ണമായും സര്‍വീസ് നടത്തും. തിരക്കേറിയ സമയങ്ങളില്‍ അഞ്ചു മിനിറ്റ് ഇടവേളകളിലും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ പത്തു മിനിറ്റിന്റേയും ഇടവേളകളിലായിരിക്കും സര്‍വീസ് നടത്തുക.

സാമൂഹിക അകലം ഉറപ്പാക്കി ആറ് കോച്ചുകളുള്ള ട്രെയിന്‍ ആയിരിക്കും സര്‍വീസ് നടത്തുക. പരമാവധി 400 യാത്രക്കാരെ മാത്രമെ ഒരു സര്‍വീസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കു. സ്റ്റേഷന്‍ കൗണ്ടറുകളില്‍ നിന്നുള്ള ടോക്കണ്‍ ടിക്കറ്റ് സംവിധാനം ഉണ്ടായിരിക്കില്ല. ഇതിന് പകരം സ്മാര്‍ട്ട് കാര്‍ഡാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ് റി ചാര്‍ജ്ജ് ചെയ്യുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്പ് തിങ്കളാഴ്ച പുറത്തിറക്കും. വെബ് സൈറ്റ് വഴിയും കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാം.സ്മാർട്ട് കാർഡ് റീചാർജ് ചെയ്ത് ആദ്യ ഏഴുദിവസത്തിൽ ഒരു തവണയെങ്കിലും ഉപയോഗിക്കണം. ഇല്ലെങ്കിൽ കാർഡിലുള്ള മുഴുവൻ തുകയും നഷ്ടമാകും. കാര്‍ഡ് വാങ്ങി ആദ്യത്തെ എഴു ദിവസത്തിനുള്ളിൽ ഒരു തവണ യാത്രക്ക് ഉപയോഗപ്പെടുത്തിയാല്‍ പിന്നീട് പത്തു വർഷം വരെ കാർഡിലുള്ള അവശേഷിക്കുന്ന തുക ഉപയോഗിച്ച് യാത്ര ചെയ്യാനാകും.

എല്ലാ യാത്രക്കാരെയും  തെര്‍മല്‍ പരിശോധനക്ക് ശേഷമായിരിക്കും തീവണ്ടിയില്‍ പ്രവേശിപ്പിക്കുക. യാത്ര ചെയ്യുമ്പോഴും സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴും മാസ്‌ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളിലേക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചായിരിക്കും പ്രവേശനം. സ്റ്റേഷനിലും ട്രെയിനിലും രണ്ടു മീറ്റര്‍ അകലം പാലിക്കണം. 85 വയസിന് മുകളിലുള്ളവരും പത്തു വയസിന് താഴെയുള്ളവരും മെട്രോ യാത്ര ഒഴിവാക്കണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ ഉണ്ട്.

സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി പാതകളുടെ പരിശോധന ഞായറാഴ്ച പൂര്‍ത്തിയാക്കി. സ്റ്റേഷനുകളും ട്രെയിനുകളും അണുവിമുക്തമാക്കിയിട്ടുണ്ട്. കൂടാതെ നിശ്ചിത ഇടവേളകളില്‍ സ്റ്റേഷനുകള്‍ അണുവിമുക്കമാക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.