സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന ആരോപണം: മിന്ത്ര ലോഗോ മാറ്റി
ബെംഗളുരു : സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് പ്രമുഖ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര കമ്പനിയായ മിന്ത്ര ബ്രാന്‍ഡിന്റെ ലോഗോ മാറ്റി. മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്ന വിധമാണെന്ന് ചൂണ്ടിക്കാണിച്ച് മുംബൈ സ്വദേശിനിയും സാമൂഹ്യ പ്രവര്‍ത്തകയുമായ നാസ് പട്ടേല്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്പനി ലോഗോ മാറ്റാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് നാസ് പട്ടേല്‍ മുംബൈ പോലീസിന്റെ സൈബര്‍ വിഭാഗത്തിന് പരാതി നല്‍കിയത്. തുടര്‍ന്ന് മുംബൈ പോലീസ് മിന്ത്രയുടെ പ്രതിനിധികളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ ലോഗോ മാറ്റാനുള്ള തീരുമാനം കമ്പനി അധികൃതര്‍ എടുക്കുകയായിരുന്നുവെന്ന് മുംബൈ ക്രൈം ഡെപ്യൂട്ടി കമ്മിഷണര്‍ രശ്മി കരന്ദികര്‍ അറിയിച്ചു.
തുടര്‍ന്ന് മിന്ത്രയുടെ കമ്പനി വെബ് സൈറ്റിലെ ലോഗോയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മൊബൈല്‍ ആപ്പ്, പാക്കിങ്ങ് മെറ്റീരിയല്‍ എന്നിവയില്‍ ഉടന്‍ മാറ്റം വരുത്തുമെന്നാണ് മിന്ത്ര അറിയിച്ചിരിക്കുന്നത്.
Key Topic : Myntra Logo Changed After The Complaint
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.