Follow the News Bengaluru channel on WhatsApp

കൊരട്ടു വലി

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

 

കഥ രണ്ട്  

കൊരട്ടു വലി

 

ആ വര്‍ഷം വകയിലേതോ മുത്തി ചത്ത കാരണം വിഷു ആഘോഷമില്ലാത്തതിനാല്‍ പകരം കുംഭകര്‍ണസേവമാത്രം മതി എന്ന് വെച്ച് നഗരത്തെ തല്‍ക്കാലം വഴിയില്‍ ഉപേക്ഷിച്ചു നാട്ടിലെത്തി. കൊച്ചുവെളുപ്പാന്‍ കാലത്ത് കുംഭകര്‍ണസേവ കൊട്ടിക്കയറുമ്പോള്‍ അവ്യക്തമായും അനര്‍ഗ്ഗളമായും കര്ണപുടങ്ങളില്‍ സുനാമി തീര്‍ത്ത അളിയന്റെ സ്ഥിരം ആര്യദ്രാവിഡ വേദാന്ത സുപ്രഭാതം നിദ്രാഭംഗം എന്ന മോഹഭംഗത്തിനു പഞ്ചപുച്ഛം അടക്കി വഴി മാറികൊടുത്തു.

പെണ്ണുങ്ങള്‍ക്ക് ഗര്‍ഭാലസ്യമുണ്ടാകുന്നപോലെ ഉണര്‍ന്നപടി ഒരു നിദ്രാലസ്യ മുള്ളതുകൊണ്ട് ഭാര്യ രസക്കയറു പൊട്ടിക്കുന്നതിനു മുന്‍പ്കുറച്ചു നേരം ഫേസ് ബുക്ക് വാട്‌സ് ആപ് എല്ലാം നോക്കി സമയത്തെ നിര്‍ദാക്ഷിണ്യം വധിച്ചു . ദാ കിടക്കുന്നു ഇന്നത്തെ മാസ്റ്റര്‍പീസ് പോസ്റ്റ്. തൃശൂരില ഒരു ബഹുമാന്യന്‍ വീട്ടിലെ ചൊക്കിപ്പട്ടിയെ പൊക്കിപ്പിടിച്ചു വിഷുക്കണി കാണിക്കുന്ന പോട്ടം പിടിച്ചു പോസ്റ്റിയിരിക്കുന്നു. തൃശൂര്‍കാര്‍ക്കു പൂരപ്രാന്ത് ആനപ്രാന്ത് മേളപ്രാന്ത് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ദാ പട്ടിപ്രാന്തും. ന്നാലും ന്റെ കൃഷ്ണന്‍കുട്ട്യേയ് കാലം പോയ പോക്കേ ..മുരളി പറയുമ്പോലെ ന്നാ പിന്നെ കത്തിരി തിളക്കമുള്ള സൂര്യതാപം ഗുദചര്‍മ്മം ഭേദിച്ച് ആസനത്തില്‍ ആഘാതമുണ്ടാക്കുന്നതിനു മുന്‍പുതന്നെ സേവ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.

മനസ്സില്‍ ചുടുചായകുടിക്കുന്ന സ്വപ്നത്തിന്റെ പ്രചോദനത്തില്‍ ഒന്നുരണ്ടുമൂന്നു കാര്യങ്ങള്‍ കഴിച്ചു. ശേഷം ശുഭ്രവസ്ത്രധാരിയായി പ്രതിഷ്ഠാ ദിന ചടങ്ങുകള്‍ നടക്കുന്ന ക്ഷേത്രത്തില്‍ കയറി കൃഷ്ണ ദര്‍ശനവും കഴിഞ്ഞു മൂകാംബിക സന്നിധിയിലെത്തി. ഞങ്ങളെപ്പോലെയുള്ള അക്ഷരസ്‌നേഹികളുടെയും ഭാര്യസ്‌നേഹികളുടെയും ദേവിയാണല്ലോ. പൂമൂടിനില്‍ക്കുന്ന ദേവിയെക്കണ്ടു അക്ഷരോപാസനാ യാത്രയില്‍ പാദബലം തരണമെന്ന് പെറ്റിഷനും കൊടുത്തു തിരിച്ചു ആള്‍കൂട്ടത്തില്‍ വന്നപ്പോള്‍ മൊബൈല്‍ മന്നന്‍ ബാലേട്ടന്റെ പട്ടാള കഥകളുടെ നിരൂപണത്തിലും ഒപ്പം ഇന്നലത്തെ ഒരു കമ്മ്യൂണിക്കേഷണില്‍ ഉണ്ടായ ദുരന്തത്തിന്റെയും ചുരുള്‍ നിവര്‍ത്തി ഇരിക്കാന്‍ വട്ടംകൂട്ടുകയായിരുന്ന സജനും കൂട്ടരും.

നാരായണീയം വായിക്കാന്‍ വന്ന ഒരു പാണ്ടി അമ്മായിക്ക് ബാലേട്ടന്‍ അയച്ച വാട്‌സ് ആപ് മെസ്സേജില്‍ ബാലേട്ടന്റെ കൂടെയുള്ള ഫോട്ടോക്ക് അടിക്കുറിപ്പായി എന്റെ കൂടെ ഫോട്ടോക്ക് പോസ് ചെയ്ത എല്ലാ ആന്റിമാരുടെയും ഫോട്ടോ’വൈറല്‍ ആക്കിയിട്ടുണ്ട് എന്നതിന് പകരം പകരം ‘വൈറ്റില്‍’ ആക്കിയിട്ടുണ്ട് എന്ന അക്ഷര പിശാച് പിടിച്ചുപോയതത്രെ ദുരന്ത കാരണം. കൂട്ടത്തില്‍ കുറച്ചു വിഷണ്ണനായി നിന്നിരുന്ന കുഞ്ചാവ ബ്രോ, കെട്ടാന്‍പറ്റിയ പെണ്‍കിടാങ്ങള്‍ കൂട്ടത്തിലുണ്ടോ എന്ന് പക്ഷി നിരീക്ക്ഷണം നടത്തുന്ന ചരിത്രകാരന്റെ വണ്‍ ആന്‍ഡ് ഒണ്‍ലി പുത്രന്‍ അപ്പൂസിനോട് സങ്കടത്തോടെ പറഞ്ഞു. ‘അച്ഛന്റെ കാര്യം ബാലേട്ടന്‍ പറഞ്ഞു. കൊരട്ടു വലി കൂടുതലാണെന്നും ഉടന്‍ ചികിത്സ തേടിയില്ലെങ്കില്‍ സീരിയസ് ആകുമെന്നും. അഞ്ചാറ്മാസമായി ചേട്ടനില്‍ ശാരീരിക ക്ഷീണം കാണുന്നുണ്ടെണ്ടെന്നും മുഖത്തെ മേദസ്സൊക്കെ പോയെന്നും ഗൗരവതരമായ് കൂട്ടിച്ചേര്‍ത്തു.’

തലേരാത്രി നിദ്രാദേവി ഉമ്മവെക്കുന്നതും കാത്ത് കവിളും കാട്ടി വെറുതെ സമയം കളഞ്ഞ തമിഴ് മലയാളി ഗണപതി മാമന്റെ അടുത്ത കട്ടിലില്‍ കിടന്നുറങ്ങിയ ചരിത്രകാരന്റെ കൂര്‍ക്കംവലിയെ പറ്റിയുള്ള ദൃക്സാക്ഷി വിവരണമായിരുന്നു സംഭവത്തിന്റെ മൂല ഹേതു. സഭയില്‍ പ്രസ്തുത സംഭവം ബാലേട്ടന്‍ റിപ്പോര്‍ട് ചെയ്തപ്പോള്‍ ആണ് കുഞ്ചാവക്ക് ആശയക്കുഴപ്പം ഉണ്ടായതത്രെ. കഞ്ചാവ്, ചരസ്സ്, ഹാഷിഷ്, പോലെയുള്ള എന്തോ ലഹരി വസ്തുവാണ് ഈ കൊറട്ടു വലി എന്ന തെറ്റിദ്ധാരണ അദ്ദേഹത്തെ പിടികൂടിയത് അങ്ങിനെയാണ്. എനി ഹൌ, കൊറട്ടു വലി നമ്മടെ കൂര്‍ക്കം വലിയാണെന്നറിഞ്ഞപ്പോള്‍ വളഞ്ഞിരുന്ന അവന്റെ ശ്വാസം നേരെ വീണ് ഒരു പാവം ഈച്ച രക്തസാക്ഷിയായി. തുടര്‍ന്ന് തെറ്റിദ്ധാരണ മാറ്റാന്‍ അയിലൂര് പോയി ഡ്രൈവര്‍ ശശിയുമായി ഒന്നും കൂടി സംഭവം കൂലംകുഷമായി ഡിസ്‌കസ് ചെയ്യാന്‍ ഉറച്ച തീരുമാനം എടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.