Follow the News Bengaluru channel on WhatsApp

ചാര്‍വാക ദര്‍ശനം

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

കഥ മൂന്ന്  

ചാര്‍വാക ദര്‍ശനം

 

പ്രാചീന ഭാരതത്തിലെ നിരീശ്വരവാദിയായ ചിന്തകനായിരുന്നു ചാര്‍വാകന്‍. കേവല ഭൗതികവാദമായിരുന്നു ഇവരുടെ അടിസ്ഥാന തത്ത്വം. പുണ്യ പാപങ്ങളിലും പുനര്‍ ജന്മത്തിലും വിശ്വാസമില്ലായിരുന്നു. ചാര്‍വാക ദര്‍ശനം എന്നാണ്
ഇതറിയപ്പെടുന്നത്

‘യാവത് ജീവേത് സുഖം ജീവേത്,
ഋണം കൃത്വാ ഘൃതം പിബേത്
ഭസ്മീ ഭൂതസ്യ ദേഹസ്യ
പുനരാഗമനം കുത:’

എന്നത് പ്രസിദ്ധമായ ചാര്‍വാക ശ്ലോകം. മലയാളത്തില്‍ പറഞ്ഞാല്‍, ജീവിക്കുന്ന കാലത്തോളം സുഖമായി ജീവിക്കണം. കടം വാങ്ങിയും നെയ്യ് കുടിക്കണം. നെയ്യ് ആ കാലത്തു ദുര്‍ലഭവും ലക്ഷുറിയുമായിരുന്നു. കടം വാങ്ങിയത് തിരിച്ചു ചോദിയ്ക്കാന്‍ വരുമ്പോള്‍ ആത്മഹത്യ ചെയ്യാം. ശരീരം ഭസ്മമായിക്കഴിഞ്ഞാല്‍പ്പിന്നെ പുനരുജ്ജീവനമെങ്ങിനെയാണ് എന്ന് സാരം.

ബാംഗളൂരിലെ ഒരു മലയാളി സംഘടനയുടെ ക്ഷണം സ്വീകരിച്ചു അവരുടെ ഓണാഘോഷ വേളയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രസംഗ മദ്ധ്യേ മേല്‍പറഞ്ഞ ശ്ലോകം ചൊല്ലി വിശദീകരിച്ചശേഷം ഇപ്പോഴത്തെ ടെക്കി ചെക്കന്മാരുടെയും പെണ്ണുങ്ങളുടെയും ജീവിതശൈലി പരാമര്‍ശിച്ച് ആനുകാലികമായി മാറ്റം വരുത്തി ഘൃതം പിബേത് എന്നതിന് പകരമായി സ്‌കോച്ച് പിബേത് ആക്കാം എന്നും പറഞ്ഞു. പ്രസംഗം എല്ലാം കഴിഞ്ഞ ശേഷം ഓണസദ്യയും ഉണ്ട് യാത്രയാക്കാന്‍ കാറിനടുത്തേക്ക് വന്ന സംഘാടകരില്‍ സാമാന്യം ഫിറ്റായിരുന്ന ഒരു രസികന്‍ അടുത്തുവന്നു കൈകൊണ്ടു വായ പൊത്തിനിന്നു വിനീതനായി പറഞ്ഞു.

‘സാറെ പ്രസംഗമൊക്കെ ഗംഭീരമായി. പിന്നെ ഞാനും ചാര്‍വാകന്‍ സാറിനെപ്പോലെയാണ്. ഇപ്പൊ കടം വാങ്ങിയാണ് സ്മാള്‍ അടിക്കുന്നത്.’

കൂടി നിന്നവര്‍ വീണ്ടും ഫ്രണ്ട്‌സ് സിനിമയിലെ ശ്രീനിവാസനും സംഘവുമായി ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തി.

സംഭവം കേട്ട ശേഷം ഡ്രൈവര്‍ ശശി ദുര്‍ഗ്രാഹ്യത കൊണ്ടോ എന്തോ തെറ്റിക്കൊണ്ടിരിക്കുന്ന ഭൂമിയുടെ സന്തുലിതാവസ്ഥ എങ്ങിനെ ശരിയാക്കാം എന്ന ചിന്തയില്‍ മുഴുകകയും, പിന്നീട് യാത്ര പോലും ചോദിക്കാതെ സ്ഥലം കാലിയാക്കുകയും ചെയ്തു.

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി വായിക്കാം⏩

കൊരട്ടു വലി

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.