Follow the News Bengaluru channel on WhatsApp

ബസവകല്യാൺ ഉപതിരഞ്ഞെടുപ്പ്; വിമത ബിജെപി സ്ഥാനാർഥിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ബെംഗളൂരു: ബസവകല്യാണിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിമത ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മല്ലികാർജുന ഖുബെയെ പാർട്ടിയിൽ നിന്നും പുറത്താക്കി. ‘ബസവകല്യാണിൽ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ച സ്ഥാനാർഥി ശരണു സൽഗാറാണ്. ഇദ്ദേഹത്തിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുക വഴി ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഖുബെ ചെയ്തിരിക്കുന്നത്’. ബിജെപിയുടെ സംസ്ഥാന അച്ചടക്ക സമിതി അധ്യക്ഷൻ ലിങ്കരാജ് പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റാണ് ബസവകല്യാണിലേത്. എംഎൽഎ ആയിരുന്ന കോൺഗ്രസ് നേതാവ് ബി നാരായണ റാവു കോവിഡ് ബാധിച്ചു മരിച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നാരായണ റാവുവിൻ്റെ ഭാര്യ മല്ലമ്മയാണ് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്. ജെഡിഎസ് സ്ഥാനാർഥിയായി സെയിദ് സൊറാബ് അലി ഖാദിരി മത്സരിക്കുന്നുണ്ട്.

നേരത്തെ രണ്ട് തവണ ജെഡിഎസ് എംഎൽഎ ആയിരുന്ന മല്ലികാർജുന ഖുബെ പാര്‍ട്ടി സീറ്റ് നിഷേധിച്ചതോടെയാണ് ബിജെപിയിലേക്ക് കൂടുമാറുന്നത്. പക്ഷെ ബസവകല്യാണിൽ മത്സരിക്കാനായി ബിജെപി തെരെഞ്ഞെടുത്തത് ശരണു സൽഗാറിനെയായിരുന്നു. ഇതേ തുടർന്നാണ് ഖുബെ സ്വതന്ത്ര സ്ഥനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. മന്ത്രിമാരായ സോമണ്ണ, ബസവരാജ് ബൊമ്മെ എന്നിവർ ഖുബെയെ മത്സരത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആറ് വർഷത്തേക്കാണ് ഖുബെയെ പാർട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്.

ബസവകല്യാൺ, മസ്കി നിയമസഭ മണ്ഡലങ്ങളിലേക്കും, ബെല്‍ഗാവി ലോകസഭ മണ്ഡലത്തിലേക്കുമുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.