Follow the News Bengaluru channel on WhatsApp

നായകളില്‍ കാണപ്പെടുന്ന കൊറേണ വൈറസ് മനുഷ്യരില്‍ കണ്ടെത്തി; ആശങ്ക വേണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍

കേംബ്രിഡ്ജ്: നായവര്‍ഗ്ഗത്തില്‍പ്പെട്ട ജീവികളില്‍ കാണുന്ന കൊറോണ വൈറസ് (കനൈൻ കൊറോണ വൈറസ്) മനുഷ്യരില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. മലേഷ്യയിലെ സരാവാക്ക് കുച്ചിംഗ് ആശുപത്രിയില്‍ 2018 ല്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന 301 പേരെ പരിശോധിച്ചതില്‍ 8 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാതരം വൈറസുകളേയും കണ്ടു പിടിക്കാനായി വികസിപ്പിച്ച പാന്‍ കോവ് (pan-Cov) എന്ന സംവിധാനത്തിന്റെ കാര്യക്ഷമത പരീക്ഷിക്കാനായിട്ടാണ് മലേഷ്യയിലെ ആശുപത്രിയില്‍ നിന്നുള്ള 301 പേരെ പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച എട്ടു പേരുടെ മൂക്ക്, തൊണ്ട എന്നിവയില്‍ നിന്നുള്ള സ്രവം ശാസ്ത്രജ്ഞര്‍ വിശദമായ പരിശോധനക്ക് വിധേയമാക്കി.

അന്താരാഷ്ട്ര തലത്തിലുള്ള ശാസ്ത്രജ്ഞന്‍മാരുടെ സംഘം മെയ് മാസത്തില്‍ പുറത്തിറക്കിയ ക്ലിനിക്കല്‍ ഇന്‍ഫെക്ഷന്‍സ് ഡിസീസ് എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഇത് പടരുന്നതിന് സാധ്യതയുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

നായവര്‍ഗങ്ങളില്‍ കാണുന്ന കൊറോണ വൈറസ് കോവിഡ്- 19 ന് കാരണമാകുന്ന സാര്‍സ് കോവ് 2 -ല്‍ നിന്നും വ്യതസ്തമാണ്. കൊറോണ വൈറസുകളെ ആല്‍ഥ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിങ്ങനെ നാലായിട്ടാണ് ശാസ്ത്രലോകം തരം തിരിച്ചിരിക്കുന്നത്. ഇതില്‍ സാര്‍സ് കോവ് 2 ബീറ്റാ വിഭാഗത്തിലും നായകളിലെ കൊറോണ വൈറസ് ആല്‍ഫാ വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

50 വര്‍ഷമായി നായകളില്‍ കൊറോണ വൈറസ് ഉള്ളതായി ശാസ്ത്രജ്ഞന്‍മാര്‍ക്ക് അറിയാമെങ്കിലും മനുഷ്യരില്‍ ഇത് സ്ഥിരീകരിക്കുന്നത് ആദ്യമായിട്ടാണ്. ആല്‍ഫ കൊറോണ വൈറസ് വിഭാഗത്തില്‍പ്പെട്ട പന്നി, പൂച്ച എന്നിവയില്‍പ്പെട്ട കൊറോണ വൈറസുമായി നായകളിലെ വൈറസിന് സാമ്യമുണ്ടെന്നും ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.