Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ നിന്ന് നാട്ടിലെ സുഹൃത്തിന് രഹസ്യമായി തപാൽ പാർസലിൽ അയച്ചുകൊടുത്ത മദ്യം എക്സൈസ് സംഘം പിടികൂടി; വിവരം പുറത്തായത് പാർസൽ എലി കരണ്ടതോടെ

കൊച്ചി: ബെംഗളൂരുവിൽ നിന്ന് തപാലിൽ കേരളത്തിലെ സുഹൃത്തിന് അയച്ചുകൊടുത്ത വിസ്കി മദ്യ കുപ്പികൾ എക്സ്സൈസ് സംഘം പിടി കൂടി. എറണാകുളം സ്വദേശിക്കാണ് മദ്യം അയച്ചു കൊടുത്തത്. മദ്യത്തിനൊപ്പം ടച്ചിംഗ്സായി മിക്സച്ചറും അയച്ചിരുന്നു. പാർസൽ എറണാകുളത്തേക്ക് എത്തുമ്പോൾ എലി കരണ്ടിരുന്നു. ഇതോടെയാണ് പാഴ്സലിനകത്തുള്ളത് മദ്യമാണെന്ന് തപാൽ വകുപ്പ് അധികൃതർ മനസിലാക്കിയത്. ഇതോടെ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ടി എ അശോക് കുമാറിനെ വിവരമറിയിക്കുകയായിരുന്നു. മദ്യ കുപ്പികൾ അടങ്ങിയ പാർസൽ ഇപ്പോൾ എക്സൈസ് സംഘത്തിൻ്റെ കസ്റ്റഡിയിലാണ്.

ബെംഗളൂരുവിൽ നിന്നും പാർസൽ അയച്ച ആളുടേയും എറണാകുളത്ത് വെച്ച് പാർസൽ വാങ്ങേണ്ട ആളുടേയും വിലാസവും ഫോൺ നമ്പറും പാക്കറ്റിൽ ഉള്ളതിനാൽ ഇരുവരും പിടിയിലാകുമെന്നാണ് കരുതുന്നത്. പാർസലിനൊപ്പം മികസ്ചർ കൂടി വെക്കാൻ കാണിച്ച മഹാമനസ്കതയാണ് വിനയായി തീർന്നത്. സ്വകാര്യ കൊറിയർ സ്ഥാപനങ്ങൾ വഴി വിദേശത്തേക്കടക്കം ലഹരിമരുന്നുകൾ കയറ്റി അയക്കുന്ന സംഭവങ്ങൾ ഒട്ടേറെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ മദ്യം അയക്കുന്നത് അപൂർവ്വമാണ് – കമീഷണർ അശോക് കുമാർ പറഞ്ഞു. സംഭവത്തിൽ അബ്കാരി ആക്ട് 58 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.