Follow the News Bengaluru channel on WhatsApp

ഡ്രൈവിങ്​ ലൈസൻസ്​, രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കമുള്ള വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി ഗതാഗത മന്ത്രാലയം

ന്യൂഡൽഹി: വാഹന രേഖകളുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. ഡ്രൈവിങ്​ ലൈസൻസ്​, രജിസ്​ട്രേഷൻ സർട്ടിഫിക്കറ്റ്​, ഫിറ്റ്​നെസ്സ്​ സർട്ടിഫിക്കറ്റ്​, പെർമിറ്റ്​ എന്നിവയുടെ കാലാവധിയാണ്​ നീട്ടിയത്​. 2020 ഫെബ്രുവരിക്ക്​ ശേഷം കാലാവധി പൂർത്തിയായ വാഹനരേഖകൾക്കാണ്​ ഇളവ്​ നൽകുക. സെപ്​തംബർ 30 വരെയാണ്​ കാലാവധി നീട്ടിയിരിക്കുന്നത്​. കോവിഡും തുടർന്നുണ്ടായ ലോക്​ഡൗണുകളും മൂലം രേഖകൾ പുതുക്കാൻ ജനങ്ങൾക്ക്​ സാധിച്ചിരുന്നില്ല. ഇതോടെയാണ്​ കാലാവധി നീട്ടാനുള്ള തീരുമാനത്തിലേക്ക്​ കേന്ദ്രം എത്തിയത്​. ബന്ധപ്പെട്ട ഓഫീസുകൾക്ക്​ ഇതുസംബന്ധിച്ച നിർദേശം നൽകാൻ സംസ്ഥാനങ്ങളോട്​ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.

അതേസമയം കാലാവധി കഴിഞ്ഞ ഡ്രൈവിങ്​ ലൈസന്‍സുമായി വാഹനത്തില്‍ യാത്ര ചെയ്​താല്‍ പരമാവധി 5000 രൂപ പിഴ ലഭിക്കും. പെര്‍മിറ്റിന്​ 10,000 രൂപയും ഫിറ്റ്​നെസ്​ സര്‍ട്ടിഫിക്കറ്റിന്​ 2000 മുതല്‍ 5000 രൂപ വരെയുമായിരിക്കും പിഴ. എന്നാൽ, ഇളവ്​ പുക പരിശോധന സർട്ടിഫിക്കറ്റിന്​ ബാധകമായിരിക്കില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.