Follow the News Bengaluru channel on WhatsApp

ബലാത്സംഗകേസിൽ ഒളിവിലായിരുന്ന മുൻ തമിഴ്‌നാട് മന്ത്രി ബെംഗളൂരുവിൽ പിടിയിലായി

ബെംഗളൂരു: ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന തമിഴ്നാട്ടിലെ എ.ഐ.ഡി.എം.കെ നേതാവും മുന്‍ മന്ത്രിയുമായ എം മണികണ്ഠന്‍ ബെംഗളൂരുവില്‍ അറസ്റ്റിലായി. മലേഷ്യന്‍ സിനിമാ നടിയായ യുവതിയാണ് മണികണ്ഠനെതിരെ പരാതി നല്‍കിയത്.

2017 ലാണ് ഇദ്ദേഹം യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് മന്ത്രിയുമായി അടുപ്പത്തിലായി. മലേഷ്യയില്‍ യുവതികൊപ്പം പങ്കാളിയായി ബിസിനസ് ആരംഭിക്കാമെന്നും, വിവാഹ വാഗ്ദാനം നല്‍കി അഞ്ച് വര്‍ഷത്തോളം യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും പിന്നീട് നിര്‍ബന്ധിത ഗര്‍ഭ ഛിദ്രത്തിനും പ്രേരിപ്പിച്ചുവെന്നുമാണ് പരാതിയില്‍ ഉള്ളത്.

യുവതിയുടെ പരാതില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ തമിഴ്നാട് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ചെന്നൈയില്‍ നിന്നും ഇയാള്‍ ഒളിവില്‍ പോകുന്നത്. ഇയാളെ പിടികൂടാന്‍ ചെന്നൈ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

ട്രാന്‍സിഷന്‍ വാറന്റ് ലഭിച്ചാലുടന്‍ ഇയാളെ ചെന്നൈയില്‍ എത്തിക്കുമെന്ന് തമിഴ് നാട് പോലീസ് പറഞ്ഞു. 2016, 2019 വര്‍ഷങ്ങളില്‍ രാമനാഥപുരം മണ്ഡലത്തില്‍ നിന്നുമാണ് മണികണ്ഠന്‍ തമിഴ് നാട് നിയമസഭയിലെത്തിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.