Follow the News Bengaluru channel on WhatsApp

‘കോവിഡ് മൂന്നാം തരംഗത്തിന് മുന്നേ മുന്നൊരുക്കമാവാം’; ന്യൂസ് ബെംഗളൂരു ഡോട്ട് കോം, മലയാളം മിഷന്‍ കര്‍ണാടക സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാര്‍ ജൂണ്‍ 25 ന്

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം രാജ്യത്ത് ഉണ്ടാകുമെന്നും കുട്ടികളിലായിരിക്കും ഇത്തവണ അണുബാധ ഏറ്റവും ആഘാതം സൃഷ്ടിക്കുക എന്നുമുള്ള ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക കേന്ദ്രീകരിച്ചുള്ള പ്രമുഖ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ബെംഗളൂരു ഡോട്ട് കോമും മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ കോവിഡ് ഹെല്‍പ്പ് ഡെസ്‌കും സംയുക്തമായി ‘കോവിഡ് മൂന്നാം തരംഗത്തിന് മുമ്പേ മുന്നൊരുക്കമാവാം’ എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു.

കേരളത്തിലെ കോവിഡ് പ്രതിരോധ രംഗത്ത് സജീവ സാനിധ്യവും കേരള സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ ഡയറക്ടറുമായ ഡോ. മുഹമ്മദ് അഷീല്‍ വെബിനാറില്‍ സംസാരിക്കും. ജൂണ്‍ 25 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് സൂം പ്ലാറ്റ് ഫോമിലാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. പരിപാടി ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന്റെ യൂ ട്യൂബ് ചാനലില്‍ (youtube.com/newsbengaluru) ലൈവായും കാണാം

മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറെടുപ്പുകളിലുടെ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് വെബിനാറിലൂടെ ലക്ഷ്യമിടുന്നത്. വാക്‌സിനേഷന്‍ അടക്കമുള്ള രോഗപ്രതിരോധ ശ്രമങ്ങള്‍ രാജ്യം ഒറ്റകെട്ടായി നടത്തുന്നുണ്ടെങ്കിലും രോഗത്തിനെതിരെ ഓരോ വ്യക്തിയും പുലര്‍ത്തേണ്ട ജാഗ്രത ഈ ഘട്ടത്തില്‍ വലുതാണ്. ഇത്തരമൊരു അവബോധം ഉണ്ടാക്കുക എന്നതാണ് വെബിനാറിന്റെ ഉദ്ദേശം. കോവിഡ് ഒന്നാം ഘട്ടത്തില്‍ കോവിഡ് കാലം വ്യക്തികളിലും കുടുംബങ്ങളിലും സൃഷ്ടിക്കുന്ന മാനസിക ആഘാതങ്ങളെ കുറിച്ച് ന്യൂസ് ബെംഗളൂരു ഡോട്ട് കോം വെബിനാറുകള്‍ സംഘടിപ്പിച്ചിരുന്നു.

കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികളുടെ പുതു തലമുറയിൽ ഭാഷയും കേരളീയ സംസ്‌കാരവും പ്രചരിപ്പിക്കുക എന്നതാണ് മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററിന്റെ ലക്ഷ്യം. സംസ്ഥാനത്തുടനീളം 250 ലധികം ഭാഷാ പഠന കേന്ദ്രങ്ങള്‍ മലയാളം മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കര്‍ണാടകയിലെ മലയാളികള്‍ക്കിടയില്‍ കോവിഡ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് മലയാളം മിഷന്‍ 2020 മാര്‍ച്ചില്‍ എല്ലാ പ്രമുഖ മലയാളി സംഘടനകളെയും ഉള്‍പ്പെടുത്തി കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളരെ പ്രശംസനീയമായ സേവനമാണ് ഹെല്പ് ഡെസ്‌ക് നടത്തിവരുന്നത്. മഹാമാരിയുടെ കാലത്ത് ആയിരക്കണക്കിന് മലയാളികള്‍ക്ക് ആശ്വാസം പകരാന്‍ കോവിഡ് ഹെല്‍പ്പ് ഡെസ്‌ക് കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.