രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു; 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 50,848 പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. 2020 തുടക്കത്തിലാണ് ആദ്യമായി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഒരു വർഷത്തിൽ മൂന്ന് കോടിയിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരു കോടിയും കഴിഞ്ഞ അമ്പത് ദിവസത്തിനുള്ളിലാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1358 പേർ 24 മണിക്കൂറിനിടെ മരിച്ചു. രാജ്യത്ത് ഇതുവരെ 3,00,28,709 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,90,660 ആയി ഉയർന്നു.
24 മണിക്കൂറിനിടെ 68,817 പേർ കൂടി രോഗമുക്തി നേടി. ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,89,94,855 ആയി. നിലവിൽ 6,43,194 പേരാണ് ചികിത്സയിൽ കഴിയുന്നത്. 96.56 ശതമാനമാണ് രോഗമുക്തി നിരക്കെന്നും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.