മേലേടത്തേക്ക് ഒരു അതിഥി

സുരേഷ് കോടൂര്‍ കഥകള്‍    മേലേടത്തേക്ക് ഒരു അതിഥി ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ വന്നുനിന്നതിനു ശേഷമാണ് അയാള്‍ കണ്ണു തുറന്നത്. സ്റ്റേഷനിലെത്തിയാല്‍ വിളിച്ചുണര്‍ത്തണമെന്ന് പറഞ്ഞേല്‍പ്പിച്ചിരുന്ന ആരോ ഒരാള്‍ കുലുക്കി വിളിച്ചതുപോലെ പെട്ടെന്നുണരുകയായിരുന്നു അയാള്‍. എല്ലാവരും അപ്പോഴും നല്ല ഉറക്കത്തില്‍ത്തന്നെ. ഉറക്കച്ചടവില്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി തനിക്കിറങ്ങാനുള്ള സ്റ്റേഷന്‍ തന്നെയെന്ന് ഉറപ്പുവരുത്തി. പിന്നെ സീറ്റിനു മുകളില്‍ വച്ചിരുന്ന തന്റെ പെട്ടിയുമെടുത്ത് വാതില്‍ക്കലേക്ക് നടന്നു. പുറത്ത് അപ്പോഴും മഴ നിന്നിട്ടില്ല. കാറ്റില്‍ വെള്ളത്തുള്ളികള്‍ തെറിച്ച് അയാളുടെ മുഖം നനഞ്ഞു. പുലര്‍ച്ചയുടെ തണുപ്പില്‍ … Continue reading മേലേടത്തേക്ക് ഒരു അതിഥി