Follow the News Bengaluru channel on WhatsApp

വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് യുകെ ഹൈക്കോടതി

ലണ്ടന്‍: വ്യവസായി വിജയ്മല്യയെ പാപ്പരായി പ്രഖ്യാപിച്ച് യുകെ ഹൈക്കോടതി. പ്രഖ്യാപനത്തോടെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് മല്യയുടെ വിദേശത്തുള്ള ആസ്തികള്‍ അടക്കം മരവിപ്പിച്ച് പണം തിരിച്ചു പിടിക്കാനുള്ള നടപടി വേഗത്തില്‍ സ്വീകരിക്കാന്‍ പറ്റും.

പാപ്പരായി പ്രഖ്യാപിച്ചതോടെ മല്യയുടെ ആസ്തികള്‍, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ ട്രസ്റ്റിക്ക് കൈമാറണം. തുടര്‍ന്ന് ട്രസ്റ്റിയുടെ പേരിലാണ് ആസ്തി ബാധ്യത കണക്കാക്കുക. ആസ്തി വിറ്റ് ബാധ്യത ട്രസ്റ്റിന് വീട്ടാം. ഇന്ത്യന്‍ കോടതികളില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പാപ്പര്‍ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് മല്യയുടെ അഡ്വക്കേറ്റ് വാദിച്ചെങ്കിലും കോടതി തള്ളി.

വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ആവശ്യവും കോടതി തള്ളി. എസ്ബിഐ ഉള്‍പ്പെടെ 13 ബാങ്കുകളാണ് ഹര്‍ജി നല്‍കിയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സസുമായി ബന്ധപ്പെട്ട് 9000 കോടിയുടെ വായ്പ തട്ടിപ്പ് സിബിഐയും ഇഡിയും അന്വേഷിക്കുന്നുണ്ട്. നേരത്തെ ഇന്ത്യക്കു കൈമാറരുതെന്ന ആവശ്യം എല്ലാ കോടതികളും തള്ളിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.