Follow the News Bengaluru channel on WhatsApp

ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാൻ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാൻ തിരിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് റിപ്പോർട്ട്. സൈന്യവും താലിബാനും തമ്മിലുള്ള വെടിവെപ്പിലല്ല മരണമെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ മാസികയായ വാഷിങ്ടൺ എക്സാമിനറിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

കാണ്ഡഹാർ സിറ്റിയിലെ സ്പിൻ ബോൾഡാക്ക് ജില്ലയിൽ അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ ആയിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.

റോയിട്ടേഴ്സിനു വേണ്ടിയായിരുന്നു 38-കാരനായ ഡാനിഷ് ജോലി ചെയ്തിരുന്നത്. അഫ്ഗാൻ സൈന്യവും താലിബാനും തമ്മിലുള്ള സംഘർഷം റിപ്പോർട്ട് ചെയ്യാനായിരുന്നു ഡാനിഷ് സ്പിൻ ബോൾഡാക്ക് മേഖലയിലേക്ക് പോകുന്നത്. കസ്റ്റംസ് പോസ്റ്റ് കടന്ന് കുറച്ചു മുന്നോട്ടു പോയപ്പോൾ താലിബാന്റെ ആക്രമണം ഉണ്ടായി. ഇതോടെ ഡാനിഷ് ഉൾപ്പെട്ട അഫ്ഗാൻ സൈന്യം കൂട്ടംതെറ്റി.കമാൻഡറും സൈനികരും ഒരു ഭാഗത്തും ഡാനിഷും മൂന്ന് അഫ്ഗാൻ സൈനികർ വേറൊരിടത്തും കുടുങ്ങി.

ആക്രമണത്തിനിടെ ഡാനിഷിന്  വെടിയുണ്ട ഏറ്റു. പരുക്കേറ്റ ഡാനിഷും മറ്റ് സൈനികരും പ്രദേശത്തെ ഒരു പള്ളിയിലെത്തി. അവിടെ നിന്ന് അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നൽകി. ഡാനിഷ് മോസ്കിലുണ്ടെന്ന വാർത്ത പ്രചരിച്ചതോടെ താലിബാൻ അവിടേക്ക് ആക്രമണം നടത്തുകയായിരുന്നു.

ഡാനിഷ് ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ് താലിബാൻ മോസ്ക്ക് ആക്രമിച്ചതെന്ന് പ്രാദേശിക അന്വേഷണത്തിൽ വ്യക്തമായതായും റിപ്പോർട്ട് പറയുന്നു. താലിബാൻ പിടികൂടുമ്പോൾ ഡാനിഷിന് ജീവനുണ്ടായിരുന്നു. അവർ ഡാനിഷിനെ തിരിച്ചറിയുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരെയും കൊലപ്പെടുത്തി. ഡാനിഷിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അഫ്ഗാൻ സൈനിക കമാൻഡറും മറ്റ് സംഘാംഗങ്ങളും കൊല്ലപ്പെട്ടതെന്നും വാഷിങ്ടൺ എക്സാമിനർ റിപ്പോർട്ടിൽ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.