Follow the News Bengaluru channel on WhatsApp

അനധികൃത ടെലിഫോണ്‍ എക്‌സ്ചേഞ്ച് മൈസൂരുവിലും കണ്ടെത്തി

മൈസൂരു: ബെംഗളൂരുവില്‍ കണ്ടെത്തിയ അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനു ശേഷം മൈസൂരുവിലും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്.

ഷമീം എന്ന യുവാവിന്റെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചത്. നാലു സിം ബോക്‌സുകളും നിരവധി സെല്‍ഫോണുകളും കംപ്യൂട്ടറുകളും വൈഫൈ റൂട്ടറുകളും മോഡവും പിടിച്ചെടുത്തു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ അനധികൃത ടെലിഫോണ്‍ പ്രവര്‍ത്തിച്ചതായി ഷമീം സമ്മതിച്ചിട്ടുണ്ട്.

വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വഴി ഇന്റര്‍നാഷനല്‍ കോളുകള്‍ കണക്ട് ചെയ്യാന്‍ ഷമീം 500ലധികം സിം കാര്‍ഡുകള്‍ ഉപയോഗിച്ചു. പിന്നീട് ഇന്റര്‍നാഷനല്‍ കോളുകള്‍ ലോക്കല്‍ കോളുകള്‍ പോലെയാക്കി. ഷമീം ഏതെങ്കിലും അന്താരാഷ്ട്ര നെറ്റ് വര്‍ക്കിന്റെ ഭാഗമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. വിദേശ കമ്പനിയുമായി കരാറിലുള്ള ഏതെങ്കിലും കോള്‍ സെന്റര്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അന്വേഷിക്കും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.