Follow the News Bengaluru channel on WhatsApp

മലയാളം മിഷൻ സൗത്ത് മേഖല പ്രവേശനോത്സവം ഇന്ന്

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്റർ ബെംഗളൂരു സൗത്ത് മേഖലയിലെ പ്രവേശനോത്സവം ഓൺലൈനായി ശനിയാഴ്ച വൈകീട്ട് നാലിന് നടക്കും. കേരള ശാസ്ത്ര സാഹിത്യപരിഷത്ത് വയനാട് ജില്ലാ കൺവീനർ മാത്യൂസ് ഉദ്ഘാടനം ചെയ്യും. മലയാളം മിഷൻ കർണാടക ചാപ്റ്റർ കോ-ഓർഡിനേറ്റർ ബിലു സി. നാരായണൻ അധ്യക്ഷത വഹിക്കും. ബാല സാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ പുരസ്കാരം നേടിയ സാഹിത്യകാരി ഗ്രേസി ടീച്ചർചടങ്ങിൽ ആശംസയർപ്പിക്കും.

പുതിയ കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള മലയാളം കണിക്കൊന്ന ക്ലാസ് മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ എടുക്കും. സെക്രട്ടറി ടോമി ആലുങ്കൽ ആശംസയർപ്പിക്കും. തുടർന്ന് പഠന കേന്ദ്രങ്ങളിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ. സൗത്ത് മേഖലയിലെ മലയാളം മിഷൻ പ്രവർത്തകരും അധ്യാപകരുമായ ജോബിൻ മാർക്കോസ്, ഹിത വേണുഗോപാലൻ, ബിന്ദു മാടമ്പിള്ളി, ലത, ബീന പ്രിൻസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും. മലയാളം മിഷൻ കർണാടക ചാപ്റ്റർ യുട്യൂബ് ചാനലിൽ പരിപാടികൾ തത്സമയം ഉണ്ടാകും.

യുട്യൂബ് ലൈവ് സ്ട്രീം :

മലയാളം മിഷൻ പഠനകേന്ദ്രങ്ങളിൽ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.

  • ബെംഗളൂരു സെൻട്രൽ: നൂർമുഹമ്മദ് (7892310175)
  • ബെംഗളൂരു വെസ്റ്റ്: ജിസോ ജോസ് (9448108801)
  • ബെംഗളൂരു ഈസ്റ്റ്: കെ. അനൂപ് (9880770648)
  • ബെംഗളൂരു നോർത്ത്: ശ്രീജേഷ് (9986346734)
  • ബെംഗളൂരു സൗത്ത്: ജോമോൻ സ്റ്റീഫൻ (9535201630)
  • മൈസൂർ: സുരേഷ് ബാബു (9448222281)

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.