Follow the News Bengaluru channel on WhatsApp

കേരള, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന യാത്രക്കാര്‍ ആര്‍ടി പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കരുതണമെന്ന് റെയില്‍വേയും

ബെംഗളൂരു: കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്ന യാത്രക്കാര്‍ 72 മണിക്കൂറില്‍ കവിയാത്ത ആര്‍ ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൈയ്യിൽ കരുതണമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. സർക്കാർ ഉത്തരവിന് പിന്നാലെ ട്വിറ്ററിലൂടെയാണ് ദക്ഷിണ പശ്ചിമ റെയില്‍വേ നിർദേശം പങ്കുവെച്ചത്.

ശനിയാഴ്ച രാവിലെയാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് കുറഞ്ഞത് ഒരു ഡോസ് വാക്‌സിനോ അല്ലെങ്കില്‍ 72 മണിക്കൂറില്‍ കവിയാത്ത ആര്‍ ടി പി സി ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ മതിയെന്നായിരുന്നു ഉത്തരവുണ്ടായത്. എന്നാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കുടുംബ ആരോഗ്യ ക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജാവേദ് അക്തറാണ് പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ബസ്, ട്രെയിന്‍, വിമാനം മറ്റു വാഹനങ്ങള്‍ എന്നിവ വഴി സംസ്ഥാനത്തേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമെന്ന് ഉത്തരവില്‍ പറയുന്നു.

ഇത് കൂടി വായിക്കാം:⏩

കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി; രണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആര്‍ടി പിസിആര്‍ നിര്‍ബന്ധം


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.