Follow the News Bengaluru channel on WhatsApp

പുഴയില്‍ ചാടിയ ബെംഗളൂരു സ്വദേശിയുടെ മൃതദേഹം മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടല്‍ തീരത്ത് കണ്ടെത്തി

മംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുഴയില്‍ ചാടിയ ബെംഗളൂരു സ്വദേശിയായ യുവാവിന്റെ മൃതദേഹം മഞ്ചേശ്വരം കണ്വതീര്‍ത്ഥ കടല്‍ തീരത്ത് കണ്ടെത്തി. ബെംഗളൂരു അഗ്രഹാര ദാസറ ഹള്ളിയിലെ സത്യവേലു(29) വിന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്.

ബംഗളൂരുവില്‍ എ.സി.ഇ. എന്ന പേരില്‍ ഡിസൈനിംഗ് സ്ഥാപനം നടത്തിയിരുന്ന സത്യവേലു കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
ഈ മാസം 28ന് ബൈക്കില്‍ വീട്ടില്‍ നിന്നിറങ്ങിയ സത്യവേലുവിനെ പിന്നീട് കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ ബെംഗളൂരു പോലീസില്‍ പരാതി നല്‍കി. അതിനിടെ സത്യവേലു ബണ്ട്വാളിലെത്തി പുഴയില്‍ ചാടിയതായും വിവരം ലഭിച്ചു.

ഇന്നലെ വൈകിട്ടാണ് മഞ്ചേശ്വരം കണ്വതീര്‍ത്ഥ തീരത്ത് മൃതദേഹം കണ്ടെത്തിയത്.
പരിസരവാസികള്‍ കാസര്‍കോട് തീരദേശ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. പരേതനായ സ്വാമിനാഥന്റെയും ശാന്തിയുടെയും ഏക മകനാണ് സത്യവേലു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.