Follow the News Bengaluru channel on WhatsApp

കേരളത്തില്‍ ബാലസാഹിത്യമെന്ന് പറഞ്ഞിറങ്ങുന്ന പല പുസ്തകങ്ങള്‍ക്കും ആവശ്യത്തിന് നിലവാരമില്ലെന്ന് എഴുത്തുകാരി ഗ്രേസി

ബെംഗളൂരു: കേരളത്തില്‍ ബാലസാഹിത്യമെന്ന് പറഞ്ഞിറങ്ങുന്ന പല പുസ്തകങ്ങള്‍ക്കും ആവശ്യത്തിന് നിലവാരമില്ലെന്ന് സാഹിത്യകാരി ഗ്രേസി ടീച്ചര്‍ അഭിപ്രായപ്പെട്ടു. ബാലസാഹിത്യത്തെ ഗൗരവമായ എഴുത്തായികാണണമെന്നും അവർ ആവശ്യപ്പെട്ടു. ബെംഗളൂരു സൗത്ത് മേഖലയില്‍ സംഘടിപ്പിച്ച മലയാളം മിഷന്‍ മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ 2021 പ്രവേശനോത്സവങ്ങളുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗ്രേസി ടീച്ചര്‍. ബാലസാഹിത്യ രചനാ രംഗത്ത് തുടരുമെന്നും കുട്ടികള്‍കള്‍ക്കു വേണ്ടി കൂടുതല്‍ പുസ്തകങ്ങൾ രചിക്കുമെന്നും ബാലസാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ പുരസ്‌കാരം ജേതാവ് കൂടിയായ ഗ്രേസി ടീച്ചര്‍ പറഞ്ഞു.

കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികള്‍ക്ക് ഭാഷ സ്‌നേഹം കൂടുതല്‍ കാണിക്കുന്നുണ്ട്. മലയാള ഭാഷയെയും സംസ്‌കാരത്തെയും സംരക്ഷിക്കാന്‍ മറുനാടന്‍ മലയാളികള്‍ ശ്രദ്ധിക്കുന്നുണ്ട്. ഗ്രേസി ടീച്ചര്‍ പറഞ്ഞു.

ജൂലൈ 31 ശനിയാഴ്ച, വൈകീട്ട് 4 മണിക്ക് ഓണ്‍ലൈനായി നടന്ന പ്രവേശനോത്സവം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വയനാട് ജില്ലാ കണ്‍വീനര്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍ ബിലു സി നാരായണന്‍ അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് കെ. ദാമോദരന്‍ പുതിയ കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രാരംഭ മലയാളം കണിക്കൊന്ന ക്ലാസ്സെടുത്തു. യുവ സാഹിത്യകാരന്‍ വിവേക് ചന്ദ്രന്‍, മലയാളം മിഷന്‍ സെക്രട്ടറി ടോമി ആലുങ്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മേഖല കോഓര്‍ഡിനേറ്റര്‍ ജോമോന്‍ സ്റ്റീഫന്‍ സ്വാഗതവും ഹിത വേണുഗോപാലന്‍ നന്ദിയും പറഞ്ഞു.

പഠന കേന്ദ്രങ്ങളിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ബെംഗളൂരു സൗത്ത് മേഖലയിലെ മലയാളം മിഷന്‍ പ്രവര്‍ത്തകരും അധ്യാപകരുമായ ജോബിന്‍ മാര്‍ക്കോസ്, ഹിത വേണുഗോപാലന്‍, ബിന്ദു മാടമ്പിള്ളി, ലത ടീച്ചര്‍, ബീന പ്രിന്‍സ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പരിപാടി കാണാം :

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.