Follow the News Bengaluru channel on WhatsApp

കൾച്ചറൽ ഗ്യാപ്

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

ഇരുപത്തിയഞ്ച്      

ഒരു ദുബായ് കത്തിന്റെ കഥ

ശശിയേട്ടയുടെ കല്യാണം കഴിഞ്ഞു. ആദ്യരാത്രിക്ക് ശേഷം രണ്ടുമൂന്നു രാത്രികൾ കൂടി കടന്നുപോയി. പിന്നീടുള്ള ഭാര്യാഗൃഹ സന്ദർശന വേളയിൽ ആണ് സംഭവം അരങ്ങേറുന്നത്.

കണ്ണമ്പ്ര പുഴയിൽ മുങ്ങിക്കുളിച്ചു കാപ്പിയും കടിയും കഴിഞ്ഞു മുറ്റത്തെ വരിക്കപ്ലാവിന്റെ മറപറ്റി നിന്ന് ഒരു സിസ്സറെടുത്തു പാക്കറ്റിനു മുകളിൽ ലംബമായി രണ്ടു കുത്തുകുത്തി ചുണ്ടിൽ വെച്ചു. മണ്ണെണ്ണമണമുള്ള, നൂൽ തിരിയിട്ട ലൈറ്റർ “ക്ലച് ക്ലച്” എന്ന് അഞ്ചാറുവട്ടം ശബ്ദിച്ച ശേഷം തീ തുപ്പിയപ്പോൾ അതിൽ നിന്നും തീകൊടുത്തു. വട്ടത്തിലും നീളത്തിലും പുകവിട്ട് അവസാനത്തെ രണ്ടു ദമ്മും എടുത്തപ്പോൾ സിഗരറ്റിന്റെ ഒടുക്കത്തെ പുകക്കു പെണ്ണിന്റെ ആദ്യത്തെ ഉമ്മയേക്കാൾ മധുരമാണെന്നു പറഞ്ഞ ബർണാഡ് ഷാ ചേട്ടന് മനസ്സിൽ ഒരു സല്യൂട്ടും കൊടുത്തു.

ഭാര്യവീട്ടിൽ തൊട്ടിലിൽ കിടക്കുന്ന മുത്ത് മുതൽ കട്ടിലിൽ കിടക്കുന്ന മുത്തി വരെ എല്ലാവരും കലാകാരന്മാരും കലാകാരികളും ആണ്. ഫാദർ ഇൻ ലോ ആണെങ്കിൽ ണയൻ വൺ സിക്സ് കമ്മ്യൂണിസ്റ്റ്. ഗോപാലമേനോൻ, സി വി ബാലൻ, കണ്ടമുത്തൻ മുതൽ പേരോടൊപ്പം ജാഥക്ക് പോയിട്ടുണ്ട്.

ബ്ലോക്ക്, താലൂക്ക് കമ്മിറ്റി, കർഷകസംഘം ജില്ലാ കമ്മിറ്റി എന്നിവയിൽ സജീവൻ. മോന്തി മയങ്ങുമ്പോൾ പ്രാദേശിക രാഷ്ട്രീയത്തിന്റെ  മൂല്യച്യുതിയെ കുറിച്ച് കാരണവർ ചർച്ച തുടരുമ്പോൾ ശശിയേട്ട പിടിച്ചു നിൽക്കാൻ നന്നേ പാട് പെട്ടു. മായപ്പൻ പറയാറുള്ള രാഷ്ട്രീയ കാര്യങ്ങൾ ഓർമ്മ വരാത്തതിൽ സ്വയം ഖിന്നനായി. തലവട്ടാംപാറയിൽ കോമ്പി അച്ഛൻ നയിക്കുന്ന ജാഥയിൽ അദ്ദേഹം നീണ്ട മുദ്രാവാക്യം വിളിച്ചുകൊടുക്കുമ്പോൾ പെൺ സഖാക്കൾ വാക്യംമുഴുവൻ ദഹിക്കാത്തതിനാല് “അങ്ങനെ തന്നെ അങ്ങനെതന്നെ അങ്ങനെ തന്നെ കോമ്പ്യച്ചോ” എന്ന് പറയാറുള്ള കാര്യം ഓർമ്മ വന്നെങ്കിലും അത് അവതരിപ്പിക്കേണ്ട രീതിയിൽ ആശയക്കുഴപ്പം വന്നതിനാൽ മനസ്സിൽ വെച്ചു.

കുറച്ചുസമയത്തിനകം സഭയിൽ ആളുകൾ കൂടിത്തുടങ്ങി. ഒരു അമ്മാവൻ ശ്രീരാഗത്തിലുള്ള ത്യാഗരാജ കൃതി “എന്തരോ മഹാനുഭാവലു” എന്ന കീർത്തനത്തോടെ കലാപരിപാടികൾക്ക് തുടക്കമിട്ടു.

ഭാര്യ “അവിടുന്നെൻ ഗാനം കേൾക്കാൻ” എന്ന സിനിമാ ഗാനംമനോഹരമായി ആലപിച്ചു. പ്രാഞ്ചി പ്രാഞ്ചി വന്ന മുത്തശ്ശി കൈകൊട്ടിക്കളിപ്പാട്ടിന്റെ കുറെ വരികൾ ഓർമ്മയിൽ നിന്നും അടർത്തിയെടുത്തു കാച്ചി. താടിവെച്ച അളിയൻ ചുള്ളിക്കാടിന്റെ ആനന്ദ ധാരയിലെ “ചൂടാതെ പോയി നീ, നിനക്കായി ഞാനെൻ ചോര ചാറിച്ചുവപ്പിച്ച ചെമ്പനീർ പൂക്കൾ” എന്ന വരികൾ നീട്ടിച്ചൊല്ലി. വലിയച്ഛൻ കുഞ്ചന്റെ കല്യാണസൗഗന്ധികം പാടി. കരണവപ്പാട് വയലാർ ദേവരാജൻ ടീമിന്റെ മാസ്റ്റർ പീസ് ബലികുടീരങ്ങളെ ആലപിച്ചു. അവസാനം ശശിയേട്ടയുടെ ഊഴം വന്നപ്പോൾ “എസ്ക്യൂസ്‌ മി” എന്ന് പറഞ്ഞു കരണവപ്പാടിന്റെ പാദപങ്കജങ്ങളിൽ സാഷ്ടാംഗ പ്രണാമം നടത്തി ഇതേ എനിക്കറിയുള്ളൂ എന്ന് ഉണർത്തിച്ചു സ്കൂട് ആയത്രേ.

കഥ കേട്ട് ഡ്രൈവർ ശശി അഭിപ്രായപ്പെട്ടത് സംഭവം അപലപനീയമാണെങ്കിലും മുഴുവൻ കുറ്റവും ശശിയേട്ടയുടെ മേൽ ചാരാൻ പറ്റില്ലെന്നും കൾചറൽ ബ്രിൻഗിങ്‌ അപ്പിൽ ടിയാന്റെ പിതാവ് മൂല രാശാവിനും ഗുരുതരമായ വീഴ്ച പറ്റിയിട്ടുണ്ടെന്നുമാണ്.

 

⏹️അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി
വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്-ചാര്‍വാക ദര്‍ശനം
വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല്-നാടക സ്മരണകൾ
വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച്-യാത്രയിലെ രസഗുള
വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ്-ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്-മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്-കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩

നാണ്വാര് ചരിതം

കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

കഥ പതിനഞ്ച്-ഈ മനോഹര തീരത്ത്
വായിക്കാം⏩

ഈ മനോഹര തീരത്ത്

കഥ പതിനാറ്-കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩

കോപ്പുണ്ണിയാരുടെ ഓണസദ്യ

കഥ പതിനേഴ്‌-ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
വായിക്കാം⏩

ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

കഥ പതിനെട്ട് -രണ്ട് കഥകള്‍
വായിക്കാം

രണ്ട് കഥകള്‍

കഥ പത്തൊമ്പത്- ആരാന്റെ മാവിലെ മാങ്ങ
വായിക്കാം⏩

ആരാന്റെ മാവിലെ മാങ്ങ

കഥ ഇരുപത് –ചിരിക്കാം കുലുങ്ങരുത്
വായിക്കാം⏩

ചിരിക്കാം കുലുങ്ങരുത്

കഥ ഇരുപത്തിയൊന്ന് –റോസിയുടെ എലിവേട്ട

വായിക്കാം⏩

റോസിയുടെ എലിവേട്ട

കഥ ഇരുപത്തിരണ്ട് -അച്ഛേമയുടെ ചായ

വായിക്കാം⏩

അച്ഛേമയുടെ ചായ

 

കഥ ഇരുപത്തിമൂന്ന് -ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

വായിക്കാം⏩

ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

കഥ ഇരുപത്തിനാല്-ഒരു ദുബായ് കത്തിന്റെ കഥ

വായിക്കാം⏩

ഒരു ദുബായ് കത്തിന്റെ കഥ


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.