Follow the News Bengaluru channel on WhatsApp

കാന്‍സര്‍ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി ബെംഗളൂരു പോലീസ്; 75 പോലീസ് ഉദ്യോഗസ്ഥര്‍ രക്തം ദാനം ചെയ്തു

ബെംഗളൂരു: കാന്‍സര്‍ ബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി ബെംഗളൂരു പോലീസ് രംഗത്ത്. എന്‍ജിഒ സുസ്ഥിര പരിസ്ഥിതി വികസന ട്രസ്റ്റ്, ലയണ്‍സ് ബ്ലഡ് ബാങ്ക് എന്നിവർക്കൊപ്പം ചേർന്ന് നടത്തിയ രക്തദാന ക്യാമ്പിൽ ബെംഗളൂരു പോലീസും പങ്കുചേർന്നു. 75 പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പിൽ രക്തം ദാനം ചെയ്തു. കിദ്വായി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയില്‍ കുട്ടികളെ ചികിത്സിക്കാന്‍ ഇത് ഉപയോഗിക്കും. 10,000 യൂണിറ്റിലധികം രക്തം ശേഖരിച്ചു. ബെംഗളൂരു ഡിസിപി ഓഫീസിന്റെ പടിഞ്ഞാറ് ഭാഗത്താണ് താല്‍ക്കാലിക രക്തദാന ക്യാമ്പ് ഒരുക്കിയത്.

”ആവശ്യമുള്ള രോഗികള്‍ക്ക് രക്തം ലഭിക്കാതെ കഷ്ടപ്പെടുകയാണെന്നും പകര്‍ച്ചവ്യാധിയെ ഭയന്ന് ആളുകള്‍ രക്തം ദാനം ചെയ്യാന്‍ മുന്നോട്ട് വരുന്നില്ലെന്നും ഡിസിപി സഞ്ജീവ് പാട്ടീല്‍ പറഞ്ഞു. കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചപ്പോള്‍, എന്‍ജിഒ സുസ്ഥിര പരിസ്ഥിതി വികസന ട്രസ്റ്റ് അംഗങ്ങൾ തങ്ങളെ സമീപിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്നും സഞ്ജീവ് പാട്ടീല്‍ പറഞ്ഞു. ഇത്തരത്തിലുള്ള ക്യാമ്പുകൾ നടത്താന്‍ പോലീസ് വകുപ്പ് ഇനിയും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.