Follow the News Bengaluru channel on WhatsApp

നിലവിലെ നിയന്ത്രണങ്ങള്‍ രണ്ടാഴ്ച കൂടി തുടരും, വേണ്ടി വന്നാല്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള കര്‍ശന നിയന്ത്രണങ്ങള്‍ രണ്ടാഴ്ച കൂടി തുടരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രോഗികളുടെ എണ്ണം നേരിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്ന കാര്യത്തിലും രാത്രി കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കുന്ന കാര്യത്തിലും രണ്ടാഴ്ചക്ക് ശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയല്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര,കേരളം എന്നിവിടങ്ങളിലെ കേസുകളുടെ വര്‍ധനവ് ആശങ്കപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള ലോക് ഡൗണ്‍ ഇളവുകള്‍ തുടരും. എന്നാല്‍ പുതുതായി കൂടുതല്‍ ഇളവുകള്‍ ഇപ്പോഴുണ്ടാവില്ല. 15 ദിവസത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

മൂന്നാം ഘട്ട രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ യാതൊരു വിധ അലംഭാവവും പാടില്ലെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രോഗികളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്ന എട്ട് ജില്ലകളിലെ ഡെപ്യൂട്ടി കമീഷണര്‍മാരുമായും മുഖ്യമന്ത്രി ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നു. ബെംഗളൂരു അര്‍ബന്‍, ചിക്കമഗളൂരു, ദക്ഷിണ കന്നഡ, കുടക്, മൈസൂരു, ശിവമോഗ, ഉഡുപി, ചാമരാജ് നഗര്‍ എന്നിവിടങ്ങളിലെ കമീഷണര്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്. ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാദേശിക അടിസ്ഥാനത്തില്‍ നടപ്പിലാക്കാനും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി.

ബിബിഎംപി പരിധിയില്‍ അധികൃതര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തുടങ്ങി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തവര്‍ക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസം ബിബിഎംപി മാര്‍ഷല്‍മാര്‍ക്കും അതത് മേഖലകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അഞ്ചില്‍ കൂടുതല്‍ രോഗികളുള്ള സ്ഥലങ്ങളില്‍ കടകള്‍ അടച്ചിടുന്നതടക്കുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമുണ്ട്.

സംസ്ഥാനത്ത് ഞായറാഴ്ച രേഖപ്പെടുത്തിയ കോവിഡ് കേസുകൾ 1875 ആണ്. 25 മരണവും റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിൽ 409 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ 8 മരണവും രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം 24144 ആണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.