Follow the News Bengaluru channel on WhatsApp

കോവിഡ് വാക്‌സിനെടുത്ത ശേഷം ചിക്കന്‍ കഴിക്കാമോ? ടിടി എടുക്കാമോ?

ബെംഗളൂരു: കോവിഡ് വാക്‌സിനെടുത്ത ശേഷം ചിക്കന്‍ കഴിക്കാന്‍ പാടില്ല, ടിടി എടുക്കാന്‍ പാടില്ല എന്നീ വാര്‍ത്തകള്‍ വ്യാപകമായി പരക്കുന്നുണ്ട്. ചിക്കന്‍ കഴിച്ചാല്‍ അല്ലെങ്കില്‍ ടി ടി എടുത്താല്‍ മരിക്കുമെന്ന പ്രചാരണം വരെ സമൂഹ മാധ്യമങ്ങളില്‍ വന്നു.

എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാക്‌സിനെടുത്ത ശേഷം ചിക്കന്‍ കഴിച്ചാല്‍ ഒരു പ്രശ്‌നവുമില്ല. വേദന സംഹാരികള്‍ കഴിക്കുന്നത് കൊണ്ടോ പതിവ് മരുന്നുകള്‍ കഴിക്കുന്നത് കൊണ്ടോ പ്രശ്‌നമില്ല. ടിടി സ്വീകരിച്ചാല്‍ മരിക്കുമെന്ന പ്രചാരണവും തെറ്റാണ്. ശരീരത്തില്‍ മുറിവുണ്ടെങ്കില്‍ ടിടി എടുക്കണം. ഇല്ലെങ്കില്‍ ടെറ്റനസ് വരാം. ടെറ്റനസ് വരുന്നതാണ് കൂടുതല്‍ പ്രശ്‌നം.

വാക്‌സിനെടുത്ത ശേഷം വലിയ ഭാരങ്ങള്‍ എടുക്കുന്നത് ഒഴിവാക്കണം. വാക്‌സിനെടുത്ത ശേഷം അഞ്ച് ദിവസത്തേക്കെങ്കിലും മദ്യപിക്കാതിരിക്കുക. പുകവലി ഒഴിവാക്കണം.നന്നായി ഉറങ്ങുകയും വെള്ളം കുടിക്കുകയും ചെയ്യുകയും വേണമെന്ന് ഡോ. ഡാനിഷ് സലിം വ്യക്തമാക്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.