ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്; മരണം 36 ആയി, രക്ഷാദൗത്യത്തിനായി എൻഡിആർഫ് ടീം മുണ്ടക്കൈയിൽ

വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. കുട്ടികളടക്കം 36 പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി പേരുടെ മൃതദേഹങ്ങൾ ഒഴുകിയെത്തി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട് ചാലിയാറിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളാണ് ഇതെന്നാണ് സംശയം. . ഇതില്‍ ഒരാള്‍ വിദേശിയെന്നാണ് റിപ്പോര്‍ട്ട്.

പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

വെള്ളാർമല സ്കൂൾ തകർന്നു. ചൂരൽമല – മുണ്ടക്കൈ റൂട്ടിലെ പാലം തകർന്നിട്ടുണ്ട്. ഇത് രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. മുണ്ടക്കൈയും അട്ടമലയും ഒറ്റപ്പെട്ടു.മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ടൗണിൽ നിരവധി കടകൾ ഒലിച്ചു പോയിട്ടുണ്ട്. പുഴ ​ഗതിമാറി ഒഴുകിയതായാണ് സൂചന.

എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തി. സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് എത്തും. 3 കമ്പനി പോലീസ് വയനാട്ടിലേക്ക് തിരിച്ചു. ഹൈ ആൾടിറ്റുഡ് റെസ്ക്യു ടീമും വയനാട്ടിലേക്കെത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

IG നോർത്ത് സോൺ വയനാട്ടിലേക്കു തിരിച്ചിട്ടുണ്ട്. എയർലിഫ്റ്റിം​ഗ് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ മുണ്ടക്കൈയിലേക്ക് എത്തും. 4 എൻഡിആർഎഫ് സംഘമാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത് .

<br>
TAGS : WAYANAD LANDSLIDE,
SUMMARY : Wayanad in disaster; Death toll rises to 36, NDRF team in Mundakai for rescue mission

Hot this week

വിദ്യാര്‍ഥി പാസ് പുതുക്കല്‍ ഫീസ് 10ല്‍ നിന്ന് 110 രൂപയായി; കെ.എസ്.ആര്‍.ടി.സിക്കെതിരെ എസ്.എഫ്.ഐയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളില്‍ വിദ്യാർഥികളുടെ യാത്രാ പാസ്സ് പുതുക്കാനുള്ള ഓണ്‍ലൈൻ നിരക്ക്...

പടക്ക നിര്‍മാണ ശാലയില്‍ തീപിടിത്തം; മൂന്ന് പേര്‍ മരിച്ചു

ജയ്പുർ: രാജസ്ഥാമനിലെ ജയ്പുരില്‍ അനധികൃത പടക്ക നിർമാണ ശാലയില്‍ തീപിടിത്തം. അപകടത്തില്‍...

കണ്ണൂരില്‍ കനത്ത മഴയില്‍ കെട്ടിടം ഇടിഞ്ഞുവീണു

കണ്ണൂർ: കണ്ണൂരില്‍ രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും നാശനഷ്ടങ്ങളും...

നടന്‍ ടിനിടോമിനെതിരായ പരാതി: അന്‍സിബ ഹസ്സന്‍ മൊഴി നല്‍കാന്‍ ഹാജരായി

കൊച്ചി: നടന്‍ ടിനിടോമിനെതിരായ പരാതിയില്‍ നടി അന്‍സിബ ഹസ്സന്‍ പോലിസിനു മുന്നില്‍...

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അഞ്ച് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന്...

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശന നിയന്ത്രണം കടുപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോര്‍ത്ത്...

അധ്യായം 20 📖 പുത്തനമ്പലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1908...

Related Articles

Popular Categories