തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരെയോ ഓഫീസോ ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ അജ്മലിന്റെ വീട്ടിലെ വൈദ്യുതി ഇന്ന് തന്നെ പുനഃസ്ഥാപിക്കാമെന്ന് കെഎസ്ഇബി ചെയർമാൻ. ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ ഉദ്യോഗസ്ഥരെ അയക്കാൻ കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങിനോട് കെഎസ്ഇബി ചെയർമാൻ ആവശ്യപ്പെട്ടു.
ആക്രമിച്ചയാളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബിൽ അടക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണെന്നും ചെയർമാൻ പ്രസ്താവനയിൽ അറിയിച്ചു. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകും. ഇവരിൽ നിന്നും കെ. എസ്.ഇ.ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ഇബി ചെയർമാന്‍റെ പ്രതികരണം
കെഎസ്ഇബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ പ്രസ്തുത ഭവനത്തിലെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാൻ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അത്തരത്തിൽ ഒരു ഉറപ്പ് ലഭ്യമാക്കാൻ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്കയക്കാൻ കോഴിക്കോട് ജില്ലാകളക്ടർ സ്നേഹിൽ കുമാർ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമിച്ചയാളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണ്. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുകയും ചെയ്യും. ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ കെഎസ്ഇബി തയ്യാറാണ്.
വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച കെഎസ്ഇബിയുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യു.സി. അജ്മല്‍ ഉള്ളാട്ടില്‍ എന്ന യുവാവിന്റെ വീട്ടിലെ കണക്ഷനാണ് കെഎസ്ഇബി വിഛേദിച്ചത്. കെഎസ്ഇബി സിഎംഡിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കണക്ഷന്‍ വിഛേദിച്ചതെന്നാണ് വാര്‍ത്തകള്‍. അജ്മലിന്റെ വീട്ടിലുള്ള ബില്‍ ഓണ്‍ലൈനായി അടച്ചങ്കിലും കണക്ഷന്‍ വിഛേദിച്ചെന്നാണ് പരാതി. ഇതിന്റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായത്.
<BR<
TAGS : KSEB | KERALA
SUMMARY : If there is an assurance of non-attack, then electricity can be restored in Ajmal’s house today- Says KSEB
അമൃത്സര്‍: പഞ്ചാബിലെ പ്രസിദ്ധ സിഖ് അരാധനാലയമായ സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച ആള്‍ അറസ്റ്റില്‍. സംഭവത്തില്‍ അന്വേഷണം…
കണ്ണൂര്‍: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ടെന്ന് ദിവ്യയുടെ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. പവന് 160 രൂപയാണ് ഉയർന്നത്. ഇന്നലെയും സ്വർണവില കുത്തനെ ഉയർന്നിരുന്നു. 400 രൂപയാണ്…
കൊച്ചി: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജ തുര്‍ക്കിയില്‍ നിന്നും നാട്ടിലെത്തി.…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ യലഹങ്ക സോൺ ഓണാഘോഷം ഓഗസ്റ്റ് 31-ന് യലഹങ്ക ഡോ. ബി.ആർ. അംബേദ്കർ ഭവനില്‍ നടക്കും. മുൻ…
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വൃക്കകളുടെ…