Categories: KERALATOP NEWS

ആക്രമിക്കില്ലെന്ന ഉറപ്പുലഭിക്കണം, എങ്കില്‍ ഇന്നുതന്നെ അജ്മലിന്‍റെ വീട്ടിൽ വൈദ്യുതി പുനസ്ഥാപിക്കാം-കെഎസ്ഇബി

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാരെയോ ഓഫീസോ ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ അജ്മലിന്റെ വീട്ടിലെ വൈദ്യുതി ഇന്ന് തന്നെ പുനഃസ്ഥാപിക്കാമെന്ന് കെഎസ്ഇബി ചെയർമാൻ. ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ ഉദ്യോഗസ്ഥരെ അയക്കാൻ കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങിനോട് കെഎസ്ഇബി ചെയർമാൻ ആവശ്യപ്പെട്ടു.

ആക്രമിച്ചയാളുടെ പിതാവിന്‍റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബിൽ അടക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണെന്നും ചെയർമാൻ പ്രസ്താവനയിൽ അറിയിച്ചു. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകും. ഇവരിൽ നിന്നും കെ. എസ്.ഇ.ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ഇബി ചെയർമാന്‍റെ പ്രതികരണം 

കെഎസ്ഇബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ പ്രസ്തുത ഭവനത്തിലെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാൻ ബഹു. വൈദ്യുതി വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. അത്തരത്തിൽ ഒരു ഉറപ്പ് ലഭ്യമാക്കാൻ ഉദ്യോഗസ്ഥരെ തിരുവമ്പാടിയിലേക്കയക്കാൻ കോഴിക്കോട് ജില്ലാകളക്ടർ സ്നേഹിൽ കുമാർ സിംഗിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമിച്ചയാളുടെ പിതാവിന്റെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളത്. അതിൽ പത്തെണ്ണം കൊമേഷ്യൽ കണക്ഷനാണ്. സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും ഭീഷണിയും പതിവാണ്. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെ എസ് ഇ ബിക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുകയും ചെയ്യും. ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ കെഎസ്ഇബി തയ്യാറാണ്.

വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച കെഎസ്ഇബിയുടെ നടപടിയിൽ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യു.സി. അജ്മല്‍ ഉള്ളാട്ടില്‍ എന്ന യുവാവിന്റെ വീട്ടിലെ കണക്ഷനാണ് കെഎസ്ഇബി വിഛേദിച്ചത്. കെഎസ്ഇബി സിഎംഡിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കണക്ഷന്‍ വിഛേദിച്ചതെന്നാണ് വാര്‍ത്തകള്‍. അജ്മലിന്റെ വീട്ടിലുള്ള ബില്‍ ഓണ്‍ലൈനായി അടച്ചങ്കിലും കണക്ഷന്‍ വിഛേദിച്ചെന്നാണ് പരാതി. ഇതിന്റെ പേരിലാണ് യുവാവും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായത്.
<BR<
TAGS : KSEB | KERALA
SUMMARY : If there is an assurance of non-attack, then electricity can be restored in Ajmal’s house today- Says KSEB

Savre Digital

Recent Posts

പറന്നുയർന്ന വിമാനത്തിൽ തീ പടർന്നു; ഡെൽറ്റ എയർലൈൻസിന്റെ ബോയിങ് വിമാനത്തിന് എമർജൻസി ലാൻഡിങ് -വിഡിയോ

വാഷിങ്ടൺ: അറ്റ്ലാന്റയിലേക്ക് പോവുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിൻ്റെ എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി.…

20 minutes ago

ബിബിഎംപി വിഭജനം: പുതിയ കോർപറേഷനുകളുടെ പേരും അതിർത്തിയും നിർണയിച്ചു

ബെംഗളൂരു: ബിബിഎംപിയെ 5 ചെറു കോർപറേഷനുകളാക്കി അതിർത്തി നിർണയിച്ച് സർക്കാർ കരടുവിജ്ഞാപനം പുറത്തിറക്കി. ബെംഗളൂരു വെസ്റ്റ് സിറ്റി , ബെംഗളൂരു…

34 minutes ago

റോഡിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു, 19കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന…

48 minutes ago

കേരളത്തില്‍ മഴ കനക്കും; ഇന്ന് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…

57 minutes ago

വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ 34 മരണം; 8 പേരെ കാണാതായി, കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമെന്ന് റിപ്പോർട്ട്

ഹനോയ്: വടക്കൻ വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് എട്ട് കുട്ടികൾ ഉൾപ്പെടെ 34 പേർ മരിക്കുകയും 8 പേരെ കാണാതാവുകയും…

1 hour ago

കൂടുതൽ നമ്മ മെട്രോ സ്റ്റേഷനുകളിൽ നന്ദിനി മിൽക് പാർലറുകൾ തുടങ്ങുന്നു

ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ നന്ദിനി മിൽക് പാർലറുകൾ തുടങ്ങാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരു മിൽക് യൂണിയൻ. ആവശ്യമുന്നയിച്ച്…

1 hour ago