Categories: KARNATAKATOP NEWS

ഉത്തര കന്നഡയിലെ അഞ്ച് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: കനത്ത മഴ തുടരുന്നത് കാരണം ഉത്തര കന്നഡ ജില്ലയിലെ അഞ്ച് താലൂക്കുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഭട്കൽ, ഹൊന്നാവർ, കുംത, അങ്കോള, കാർവാർ താലൂക്കുകളിലെ അംഗൻവാടികൾ, സ്‌കൂളുകൾ, പ്രീ-യൂണിവേഴ്‌സിറ്റി (പിയു) കോളേജുകൾ എന്നിവയ്ക്കാണ് നാളെ അവധി.

അതിശക്തമായ മഴയാണ് ജില്ലയിൽ പെയ്യുന്നത്. ഇത് കാരണം മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലാ കമ്മീഷണർ ലക്ഷ്മി പ്രിയയാണ് ഞായറാഴ്ച വൈകീട്ടോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

ജില്ലയുടെ തീരപ്രദേശങ്ങളിൽ തുടർച്ചയായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

 

TAGS: KARNATAKA | RAIN UPDATES
SUMMARY: Holiday declared for schools and PU Colleges in uttarakannada

Savre Digital

Recent Posts

പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച്; അപകടം യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ശനിയാഴ്ച വൈകീട്ട് 3:45 ഓടെയായിരുന്നു അപകടം. മരുതോങ്കര…

5 hours ago

ഡി.കെ. ശിവകുമാറിന്റെ അകമ്പടി വാഹനം മറിഞ്ഞു; 4 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അകമ്പടി വാഹനം മറിഞ്ഞ് ഇതിലുണ്ടായിരുന്ന 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ശ്രീരംഗപട്ടണയിലെ ടിഎം ഹൊസൂരു…

6 hours ago

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു ചുമതലയേറ്റു

ബെംഗളൂരു: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ…

6 hours ago

മുതിര്‍ന്ന യക്ഷഗാന കലാകാരന്‍ പാതാള വെങ്കിട്ടരമണ ഭട്ട് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത യക്ഷഗാന കലാകാരന്‍ പാതാള വെങ്കിട്ടരമണ ഭട്ട് അന്തരിച്ചു, 92വയസായിരുന്നു. ഉപ്പിനങ്ങാടിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടര്‍ന്നാണ്‌ അന്ത്യം. യക്ഷഗാനയുടെ…

7 hours ago

ബെംഗളൂരു വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ബെംഗളൂരു: വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. 4…

7 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കൊല്ലം കിഴക്കേക്കര, കൊട്ടാരക്കര പ്ലാവിള വീട്ടില്‍ ശാന്ത കുമാരി (79) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ, ഹൊയ്സാല സ്ട്രീറ്റ്, ഫോര്‍ത്ത്…

8 hours ago