ബെംഗളൂരു: വിദേശത്ത് നിന്നും ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്ത് നടത്തിയ അമ്മയ്ക്കും മകൾക്കുമെതിരെ കേസെടുത്തു. ബെംഗളൂരു സ്വദേശി രഞ്ജനൊപ്പം ദുബായിൽ താമസിക്കുന്ന ലീന വീർവാണി, മകൾ നതാലിയ വീർവാണി എന്നിവർക്കെതിരെയാണ് കേസ്. യെലഹങ്ക സ്വദേശിയായ മുഹമ്മദിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
രഞ്ജനിലൂടെ ലീനയും നതാലിയയും തൻ്റെ 23-കാരനായ മകൻ അയാൻ മുഹമ്മദിനെ മയക്കുമരുന്നിന് അടിമയാക്കാൻ സമ്മർദ്ദം ചെലുത്തിയതായി മുഹമ്മദ് പരാതിപ്പെടുകയായിരുന്നു. മകൻ്റെ പെട്ടെന്നുള്ള ലഹരി ആസക്തിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് മയക്കുമരുന്ന് റാക്കറ്റ് കണ്ടെത്തിയതെന്ന് മുഹമ്മദ് പറഞ്ഞു.
അമ്മയും മകളും ദുബായിൽ നിന്ന് ബെംഗളൂരുവിലേക്ക് ഹൈഡ്രോ ഗഞ്ച, എംഡിഎംഎ ക്രിസ്റ്റൽ ഉൾപ്പെടെ വിവിധ മയക്കുമരുന്നുകൾ വിതരണം ചെയ്യുന്നതായി മുഹമ്മദ് ആരോപിച്ചു. നതാലിയയാണ് പണമിടപാടുകൾ നടത്തുന്നത്. നഗരത്തിലെ വിദ്യാർഥികൾക്കും മറ്റ് ഇടപാടുകാർക്കും ഇവർ ലഹരിമരുന്നുകൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും മുഹമ്മദ് ആരോപിച്ചു. സംഭവത്തിൽ എൻഡിപിഎസ് ആക്ട് പ്രകാരം സിസിബി കേസെടുത്തു.
TAGS: BENGALURU UPDATES | DRUGS
SUMMARY: Mother daughter duo booked on drugs racket case
കോഴിക്കോട്: പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ശനിയാഴ്ച വൈകീട്ട് 3:45 ഓടെയായിരുന്നു അപകടം. മരുതോങ്കര…
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അകമ്പടി വാഹനം മറിഞ്ഞ് ഇതിലുണ്ടായിരുന്ന 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ശ്രീരംഗപട്ടണയിലെ ടിഎം ഹൊസൂരു…
ബെംഗളൂരു: കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിഭു ബഖ്രു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ താവർ…
ബെംഗളൂരു: പ്രശസ്ത യക്ഷഗാന കലാകാരന്‍ പാതാള വെങ്കിട്ടരമണ ഭട്ട് അന്തരിച്ചു, 92വയസായിരുന്നു. ഉപ്പിനങ്ങാടിയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. യക്ഷഗാനയുടെ…
ബെംഗളൂരു: വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കൊക്കെയ്നുമായി ഒരാളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. 4…
ബെംഗളൂരു: കൊല്ലം കിഴക്കേക്കര, കൊട്ടാരക്കര പ്ലാവിള വീട്ടില്‍ ശാന്ത കുമാരി (79) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂർത്തിനഗർ, ഹൊയ്സാല സ്ട്രീറ്റ്, ഫോര്‍ത്ത്…