Categories: KARNATAKATOP NEWS

ശിവമോഗയിൽ മൂന്നുകുട്ടികൾ മുങ്ങിമരിച്ചു

ബെംഗളൂരു : ശിവമോഗയിലെ തീർഥഹള്ളിയിൽ മൂന്നുകുട്ടികൾ മുങ്ങിമരിച്ചു. മൊഹിദ് ഇയാൻ (16), സമർ (16), റഫാൻ (16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ തുംഗ നദിയിലാണ് അപകടം ഉണ്ടായത്. തീർഥഹള്ളി സർക്കാർ ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ് മൂവരും.

നോമ്പുതുറക്ക് ശേഷം നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും. ഏറെനേരം കഴിഞ്ഞിട്ടും ഇവർ തിരികെയെത്താതിരുന്നതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിൽ ഇവരുടെ വസ്ത്രങ്ങൾ നദിക്കരയിൽ കണ്ടെത്തി. വിവരമറിഞ്ഞ് എത്തിയ പ്രദേശവാസികളിൽ ചിലർ നദിയിലിറങ്ങി പരിശോധന നടത്തിയെങ്കിലുംമൂവരെയും കണ്ടെത്താനായില്ല. പിന്നീട് പോലീസും അഗ്നിരക്ഷാസേനാംഗങ്ങളുമെത്തി നടത്തിയ വിശദമായ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

The post ശിവമോഗയിൽ മൂന്നുകുട്ടികൾ മുങ്ങിമരിച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മയക്കുമരുന്ന് കേസ്; സുഡാൻ പൗരനും മലയാളികളും ഉൾപ്പെടെ അഞ്ചുപേർക്ക് കഠിനശിക്ഷ വിധിച്ച് കോടതി

ബെംഗളൂരു: മാരക മയക്കുമരുന്നായ മെഥാംഫെറ്റാമൈൻ കൈവശം വെച്ചതിനും കടത്തിയതിനും വിദേശ പൗരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് മംഗളൂരു കോടതി കഠിനതടവും…

49 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണം അവസാനിച്ചു. വോട്ടുറപ്പിക്കാനും സ്ഥാനാര്‍ഥികളുടെ പേര്…

1 hour ago

തൃശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തിയിലെ മദ്യശാലകള്‍ തുടര്‍ച്ചയായി 5 ദിവസം പ്രവര്‍ത്തിക്കില്ല

തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ തൃശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തികളിലുള്ള കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെ മദ്യശാലകള്‍ തുടര്‍ച്ചയായി അഞ്ചു ദിവസം പ്രവര്‍ത്തിക്കില്ല. വോട്ടെടുപ്പ് നടക്കുന്ന…

2 hours ago

ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച്‌ മുഖ്യമന്ത്രി; എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അവർ ആവശ്യപ്പെട്ടതിനാലാണ് കൂടിക്കാഴ്ച നടത്തിയത്. സോളിഡാരിറ്റിയിലെ ചില…

2 hours ago

ഗ്രേറ്റര്‍ നോയിഡയില്‍ എംസിഎ വിദ്യാര്‍ഥി ജീവനൊടുക്കി

ഡല്‍ഹി: ഗ്രേറ്റർ നോയിഡയില്‍ എംസിഎ വിദ്യാർഥി ജീവനൊടുക്കി. ജാർഖണ്ഡ് സ്വദേശിയായ കൃഷ്ണകാന്ത്(25) ആണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ ഹോസ്റ്റലില്‍ നിന്നാണ്…

3 hours ago

മധ്യവയസ്‌കയുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി

കോഴിക്കോട്: തമിഴ്നാട് സ്വദേശിനിയായ മധ്യവയസ്കയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നരിക്കുനി നെടിയനാട് കണ്ണിപ്പൊയിൽ മല്ലിക(50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.…

4 hours ago