ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന ഐ ഇ ഡി ഉപയോഗിച്ച് തകർത്തത്. നേരത്തെ പുല്‍വാമ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളും പോലീസ് തകര്‍ത്തിരുന്നു.
VIDEO | Delhi terror blast: The residence of Dr Umar Nabi, accused in the Red Fort blast, has been demolished in Pulwama, Jammu and Kashmir.#Delhiblast #Pulwama #Terror
(Full video available on PTI Videos – https://t.co/n147TvrpG7) pic.twitter.com/xJSVxkAZkY
— Press Trust of India (@PTI_News) November 14, 2025
ഭീകരവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി. കേസുമായി ബന്ധപ്പെട്ട് സുരക്ഷാ സേനയ്ക്ക് നിർണായക വിവരങ്ങള്‍ ലഭിച്ചു. ശ്രീനഗറില്‍ പിടിയിലായ ആദില്‍ റാത്തറെ ചോദ്യം ചെയ്തപ്പോഴാണ് ജെയ്‌ഷെ-ഇ-മുഹമ്മദുമായി ബന്ധമുള്ള ഭീകരർ പാകിസ്ഥാൻ സന്ദർശിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ഭീകരരുടെ പാകിസ്ഥാൻ യാത്രയ്ക്ക് സൗകര്യം ഒരുക്കിയത് ആദില്‍ റാത്തറുടെ സഹോദരനായ മുസാഫർ റാത്തറാണ് എന്നാണ് വിവരം.
SUMMARY: Delhi blast: Security forces demolish house of suicide bomber Umar Nabi













