ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നത്തിന് പരിഹാരമാകുന്നു: കർണാടകയുടെ നിര്‍ദ്ദേശം അംഗീകരിച്ച് കേരളം

ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കർണാടകം മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് കേരളത്തിന്റെ അനുകൂല പ്രതികരണം. കഴിഞ്ഞദിവസം കർണാടക ആർ.ടി.സി. എം.ഡി. ശിവയോഗി സി. കലസദ് തിരുവനന്തപുരത്തെത്തി മന്ത്രി എ.കെ. ശശീന്ദ്രനുമായി ചർച്ച നടത്തിയപ്പോഴാണ് അനുകൂലനിലപാട് സ്വീകരിച്ചത്. നിർദേശങ്ങൾ നടപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഉത്സവകാലങ്ങളിൽ യാത്രാപ്രശ്നം പരിഹരിക്കാന്‍ ഇരു സംസ്ഥാനങ്ങളുടെയും ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഇരുന്നൂറ്റമ്പതോളം അധിക സർവീസ് കൂടുതൽ റൂട്ടുകളിൽ നടത്താമെന്നുമായിരുന്നു കർണാടകം നിർദേശിച്ചിരുന്നത്. രണ്ടുവർഷം മുമ്പ് ഇതുസംബന്ധിച്ച കരാറിൽ ഇരുസംസ്ഥാനങ്ങളും ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിന്റെ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടായിരുന്നില്ല.
കേരളത്തിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ലഭിച്ചതിനാൽ തുടർനടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേരള ആർ.ടി.സി. എം.ഡി.ക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും കർണാടക ആർ.ടി.സി. എം.ഡി. കത്തയച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.