Follow the News Bengaluru channel on WhatsApp

ബിഎംടിസി ബസ് നിയന്ത്രണം വിട്ട് അപകടം; രണ്ട് പേര്‍ മരിച്ചു,പത്ത് പേര്‍ക്ക് പരുക്ക്

 

ബെംഗളുരു: ബിഎംടിസി ബസ് നിയന്ത്രണംവിട്ട് ഇടിച്ച് ബൈക്ക് യാത്രികര്‍ മരിച്ചു.പത്തുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സുമനഹള്ളിക്ക് സമീപം കൊട്ടിഗെപാളയയില്‍ വെച്ചാണ് അപകടം.ബൈക്ക് യാത്രക്കാരായ ബൈലപ്പ (43), വിശേശ്വര ആരാധ്യ (48) എന്നിവരാണ് മരിച്ചത്.നിയന്ത്രണം വിട്ട ബസ് ആറ് ബൈക്കുകളിലും രണ്ട് ഓട്ടോറിക്ഷകളിലും ഇടിച്ച ശേഷം ഇരുന്നൂറ് മീറ്റര്‍ സഞ്ചരിച്ചശേഷമാണ് നിന്നത്.ബ്രേക്ക് തകരാറാണ് അപകടകാരണമെന്നാണ് വിവരം. മാധനായകനഹള്ളിയില്‍ നിന്ന് മജസ്റ്റിക് ബസ് ടെര്‍മിനലിലേക്ക് വന്ന റൂട്ട് നമ്പര്‍ 245 എം ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു.

ബിഎംടിസി ബസുകളുടെ ശോച്യാവസ്ഥയും കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിലെ വീഴ്ചയുമാണ് ഇത്തരം അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്ന ആരോപണം ശക്തം.2 വര്‍ഷം മുന്‍പ് മൈസൂരു റോഡ് കസ്തൂര്‍ബ കോളജിന് സമീപം ബിഎംടിസി ബസിടിച്ച് 2 കോളജ് വിദ്യാര്‍ഥികള്‍ മരിച്ചപ്പോഴും ബസിന്റെ ബ്രേക്ക് തകരാര്‍ തന്നെയായിരുന്നു അപകടകാരണം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.