വിദേശ ദമ്പതികളെ കൊള്ളയടിച്ച് മുങ്ങിയ ടാക്‌സി ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്

ബെംഗളുരു: ദക്ഷിണാഫ്രിക്കന്‍ കുടുംബത്തെ കൊള്ളയടിച്ച് ടാക്‌സി ഡ്രൈവര്‍ മുങ്ങി.ബന്ദിപ്പൂര്‍ കടുവാസങ്കേതം കാണിച്ചുതരാമെന്ന് പറഞ്ഞ് കാട്ടിലെത്തിച്ച ശേഷം ഇവരുടെ ലഗേജുും വിലപ്പിടിപ്പുള്ള സാധനങ്ങളുമായി ടാക്‌സി ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. സൂററ്റില്‍ വിവാഹത്തില്‍ പങ്കെടുക്കാനാണ് ദമ്പതികള്‍ ഇന്ത്യയിലെത്തിയത്. ബെംഗളുരുവില്‍ എത്തിയപ്പോള്‍ ഓണ്‍ലൈന്‍വഴി ‘ബുക്ക്’ചെയ്ത ടാക്‌സി കാറില്‍ ബന്ദിപ്പൂരിലെത്തിയതായിരുന്നു കുടുംബം.

കാട്ടിലൂടെ നടന്ന് കാഴ്ചകള്‍ കാണാന്‍ ഡ്രൈവര്‍ ഇവരോട് പറഞ്ഞു. തിരിച്ചെത്തിയപ്പോള്‍ ഡ്രൈവറും കാറും സ്ഥലത്തുണ്ടായിരുന്നില്ല. കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന 20,000 രൂപയും വിലപിടിപ്പുള്ള സാധനങ്ങളും ലഗേജുമായി ഡ്രൈവര്‍ കടന്നുകളഞ്ഞു.

അവിടെനിന്നു മറ്റൊരു ടാക്‌സി കാര്‍ ‘ബുക്ക്’ചെയ്താണ് യാത്രതുടര്‍ന്നത്. ബന്ദിപ്പൂരില്‍നിന്ന് ഇവര്‍ക്ക് ഊട്ടിയിലേക്കാണ് പോകേണ്ടിയിരുന്നത്. സൂറത്തില്‍ ഒരു വിവാഹത്തില്‍ സംബന്ധിക്കാന്‍ വന്നപ്പോഴാണ് കുടുംബം ബന്ദിപ്പൂര്‍ കടുവസങ്കേതം കാണാനിറങ്ങിയത്.

വിദേശകുടുംബത്തെ കൊള്ളയടിച്ച ഡ്രൈവറെ ബെംഗളൂരു എയര്‍പോര്‍ട്ട് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. വിദേശികളെ കൊള്ളയടിക്കുന്ന സംഘത്തില്‍പെട്ടയാളാണ് ഡ്രൈവറെന്നാണ് പോലീസ് കരുതുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.