ആം ആദ്മി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; കെജ്രിവാള്‍ ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്ന് വിധി തേടും

ന്യൂദല്‍ഹി-ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി പാര്‍ട്ടി.മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ ന്യൂദല്‍ഹി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടു. ഉപമുഖ്യമന്ത്രിയും ആപ്പിന്റെ മുതിര്‍ന്ന നേതാവുമായ മനീഷ് സിസോദിയ പത്പരഞ്ച് മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ദല്‍ഹിയിലെ ആംആദ്മി നേതാക്കള്‍ കെജിരിവാളിന്റെ വസതിയില്‍ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നു. ചൗന്ദ്‌നി ചൗകില്‍ പര്‍ലാദ് സിങ് സഹ്നിക്കും ദ്വാരകയില്‍ വിനയ് കുമാര്‍ മിശ്രയും ദിപു ചൗധരിയ്ക്ക് ഗാന്ധി നഗറിലും ടിക്കറ്റ് നല്‍കിയിട്ടുണ്ട് .

പാര്‍ട്ടി. കുണ്ഡലി മണ്ഡലത്തില്‍ മനോജ് കുമാറിനെ നീക്കി പാര്‍ട്ടി വക്താവ് കുല്‍ദീപ് കുമാറിനാണ് ഇത്തവണ സ്ഥാനാര്‍ത്ഥിത്വം. എഴുപത് മണ്ഡലങ്ങളിലേക്ക് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ 46 എംഎല്‍എമാര്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഇത്തവണത്തെ പട്ടികയില്‍ എട്ട് വനിതാ സ്ഥാനാര്‍ത്ഥികളുമുണ്ട്. പതിനഞ്ച് സീറ്റുകളില്‍ നിലവിലുള്ളവരെ മാറ്റിയാണ് പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടിയാണ് ആംആദ്മി അധികാരത്തിലേറിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.