കരാര്‍ ഒപ്പിട്ട മൂന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കും:ഷെയിന്‍നിഗം

നിര്‍മ്മാതാക്കളും താരസംഘടനയായ അമ്മയും നിലപാട് കടുപ്പിച്ചപ്പോള്‍ ഷെയ്ന്‍ വിട്ടുവീഴ്ചക്ക് തയ്യാറായി ഷെയ്ന്‍ നിഗം. ഉല്ലാസം സിനിമയുടെ ഡബ്ബിങ്ങിന് എത്തിയ ഷെയ്ന്‍ നിഗം ഈ ആഴ്ച തന്നെ ഡബ്ബിങ്ങ് പൂര്‍ത്തീകരിക്കും.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ ഷെയ്ന്‍, താര സംഘടനയായ അമ്മയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഡബ്ബിങ്ങിനെത്തിയത്. നേരത്തെ ഒരിക്കല്‍ അമ്മയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ലംഘിച്ചതിനാല്‍ ഇത്തവണ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ മോഹന്‍ലാല്‍ കടുത്ത നിലപാടെടുത്തിരുന്നു. തീരുമാനങ്ങള്‍ അംഗീകരിച്ചതായി എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഇതിനെ തുടര്‍ന്നാണ് ഉല്ലാസത്തിന്റെ ഡബ്ബിങ്ങിനെത്താന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിര്‍മ്മാതാവിനെ അറിയിച്ചത്.വെയില്‍, കുര്‍ബാനി തുടങ്ങിയ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനും ഷെയ്ന്‍ സഹകരിക്കും. നേരത്തെ കരാര്‍ ഒപ്പിട്ട അതേ തുകയ്ക്കു തന്നെയാകും ഈ ചിത്രങ്ങളും പൂര്‍ത്തിയാക്കുന്നത്. ഇവയുടെ ചീത്രീകരണം ആരംഭിക്കും മുന്‍പ് അമ്മ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫെഫ്ക എന്നിവര്‍ കൂട്ടായി ചര്‍ച്ച നടത്തും. വെയിലിന്റെയും കുര്‍ബാനിയുടെയും ചിത്രീകരണ സമയത്ത് ഒരു നിരീക്ഷകനെ നിയോഗിക്കുന്ന കാര്യവും ആലോചനയിലുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.